
ശരദ് പവാര്‍ വിഭാഗത്തിലെ NCP നേതാവും MLAയുമായ ജിതേന്ദ്ര അവ്ഹാട് ഇയടെയായി ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരിയായിരുന്നു എന്നായിരുന്നു അവ്ഹാട് നടത്തിയ പ്രസ്താവന.
ഈ പ്രസ്താവനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രതിഷേധം കൂടിയതോടെ അവ്ഹാട് ഖേദം പ്രകടിപ്പിച്ചു.
ഇതിനിടെ ‘ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിലവില്‍ നടക്കുന്ന വിവാദവുമായി ഈ സംഭവത്തിന് യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. വീഡിയോയില്‍ കാണുന്ന സംഭവം 8 കൊല്ലം പഴയതാണ്. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പൊതുപരിപാടിയുടെ ഇടയില്‍ ചിലര്‍ വേദിയില്‍ കയറി സംഘര്‍ഷമുണ്ടാക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം”
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പൂനെകര്‍ എന്ന വെബ്സൈറ്റില്‍ ഈ സംഭവത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്ത 2015ലാണ് പ്രസിദ്ധികരിച്ചത്.

വാര്‍ത്ത വായിക്കാന്‍ – Punekar | Archived Link
വാര്‍ത്ത പ്രകാരം സംഭാജി ബ്രിഗേഡ് എന്ന മൌലികവാദി സംഘടന മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഈ സംഭവം നടന്നത്. ശിവാജി മഹാരാജിന്‍റെ മുകളില്‍ നാടകങ്ങള്‍ എഴുതിയ ചരിത്രകാരന്‍ ബാഴാസാഹെബ് പുരണ്ടരെയെ മഹാരാഷ്ട്ര ഭൂഷന്‍ പുരശാരം നല്‍കിയതിനെ പ്രതിഷേധിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ മുംബ്രയില്‍ നിന്ന് വിജയിച്ച NCP MLA അവ്ഹാട് പങ്ക് എടുത്തിരുന്നു. അദ്ദേഹം പ്രസംഗിക്കാന്‍ വേദിയില്‍ എത്തിയപ്പോള്‍ ശിവ് പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ അംഗങ്ങള്‍ അവ്ഹാടിനെ വേദിയില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യ ടുഡേയുടെ വാര്‍ത്ത നമുക്ക് താഴെ കാണാം. ഈ വാര്‍ത്ത പ്രകാരം പുരണ്ടരെയെ മഹാരാഷ്ട്ര ഭൂഷന്‍ നല്‍കിയതിനെ പ്രതിഷേധിക്കാന്‍ എത്തിയ അവ്ഹാട് ശിവ് പ്രതിഷ്ഠാന്‍റെ സ്ഥാപകന്‍ സംഭാജി ഭിഡേക്കെതിരെയും പ്രസ്താവന നടത്തിയിരുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം ഈ സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് അവ്ഹാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. IPC 153A പ്രകാരമാണ് അവ്ഹാടിനെതിരെ കേസ് എടുത്തത്. അന്നത്തെ സാംഗ്ലി എസ്.പി. സുനില്‍ ഫുലാരി ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “പരിപാടിയില്‍ വരും 5 മിനിറ്റില്‍ മാത്രമാണ് ഈ സംഭവം നടന്നത്. ജിതേന്ദ്ര അവ്ഹാട് പ്രസംഗിക്കാന്‍ പൊക്കുമ്പോള്‍ പ്രശ്നം തുടങ്ങിയതാണ്. പിന്നിട് 5 മിനിറ്റിന് ശേഷം അദ്ദേഹം വിണ്ടും വേദിയില്‍ കയറി പ്രസംഗം പുരത്തിയകി. ശിവ് പ്രതിഷ്ഠാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവ്ഹാടിനെതിരെ കേസ് എടുത്തത്.”
ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന അവ്ഹാട് നടത്തിയത് കഴിഞ്ഞ ബുധനഴ്ചയാണ്. ശീര്‍ഡിയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അങ്ങനെ ഈ വീഡിയോയ്ക്ക് അവ്ഹാടിന്‍റെ പ്രസ്താവനയും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
കുടാതെ വീഡിയോയുടെ അവസാനം അവ്ഹാട് നനിഞ്ഞു വേദിയില്‍ നിന്ന് ഇറങ്ങി പോകുന്ന സംഭവത്തിനും വിവാദവുമായി യാതൊരു ബന്ധവുമില്ല. ഈ സംഭവത്തിന്‍റെ ഫോട്ടോ അജിത് പവാറിന്‍റെ വിഭാഗത്തില്‍ പെട്ട എന്‍.സി.പി. നേതാവ് സൂരജ് ചവാന്‍ ട്വീറ്റ് ചെയ്തത് നമുക്ക് താഴെ കാണാം. ഈ ട്വീറ്റ് ഡിസംബര്‍ 2023നാണ് ചെയ്തത്.
हाच तो सिक्सपॅक वाला फोटो.. pic.twitter.com/dAp5lwPenU
— Suraj Chavan (सूरज चव्हाण) (@surajvchavan) December 6, 2023
നിഗമനം
കഴിഞ്ഞ ബുധനാഴ്ച എന്‍.സി.പി നേതാവ് ജിതേന്ദ്ര അവ്ഹാട് ശ്രീ രാമനെതിരെ നടത്തിയ വിവാദമായ പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തിന് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്ന വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ 8 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അവ്ഹാടുമായി സംബന്ധിച്ച് നിലവില്‍ നടക്കുന്ന വിവാദത്തോട് ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മഹാരാഷ്ട്രയില്‍ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാടിനെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: False
