FACT CHECK - എം.എ.ബേബി ഹിന്ദു മതത്തിലെ ആചാരത്തെ കുറിച്ച് മാത്രം നടത്തിയ പരാമര്‍ശമാണോ ഇത്?
വിവരണം
പൂജാരിമാരായി കൂടെ സ്ത്രീകളെ പരിഗണിക്കണമെന്ന് എം.എ.ബേബി.. അതിനെന്താ ബേബിച്ചായ സ്വന്തം സമുദായത്തില്‍ ഒരു കന്യാസ്ത്രീയെ ബിഷപ്പാക്കിയിട്ട് വാ.. എന്നിട്ടാവാം അമ്പലത്തിലെ പൂജാരി നിയമനം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ഏതാനം നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. ഹൈന്ദവീയം ദ് ട്രൂ ഹിന്ദു എന്ന ഗ്രൂപ്പില്‍ അശോക് എസ്. റാവു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 133ല്‍ അധികം റിയാക്ഷനുകളും 31ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ എം.എ.ബേബി ഹിന്ദു ആചാരങ്ങളില്‍ ഇത്തരമൊരു മാറ്റമുണ്ടാവണമെന്ന് ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഹിന്ദു ആചാരങ്ങളെ കുറിച്ച് മാത്രമാണോ എം.എ.ബേബി പ്രസ്താവന നടത്തിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സംഘപരിവാര്‍ നടത്തി വരുന്ന ഒരു പ്രചരണമാണിത്. യഥാര്‍ത്ഥത്തില്‍ എല്ലാ സമുദായങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിലപാടിനെതിരെയാണ് പ്രതികരിച്ചത്. കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളുണ്ട്. എന്നാല്‍ ഇവരെയൊന്നും തന്നെ ആരാധനകള്‍ക്ക് കാര്‍മികത്വം വഹിക്കാനുള്ള ചുമതല നല്‍കാറില്ലെന്നും അങ്ങനെ ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലുമെല്ലാം വലിയ വേര്‍തിരിവാണുള്ളതെന്ന പൊതുവായ അഭിപ്രായമാണ് താന്‍ നടത്തിയതെന്ന് എം.എ.ബേബി പറഞ്ഞു. മതങ്ങള്‍ക്ക് ഉള്ളില്‍ കാലോചിതമായ മാറ്റങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അത്തരത്തില്‍ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് അതാത് മതങ്ങള്‍ തന്നെ ചിന്തിക്കേണ്ടതാണെന്നാണ് താന്‍ പറഞ്ഞതെന്നും ഇത് ഒരിക്കലും താന്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശമല്ലെന്നും അതാത് മതങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കേണ്ട കാര്യങ്ങളാണെന്നുമാണ് രണ്ട് വര്‍ഷം മുന്‍പ് നടത്തിയ ഒരു പ്രസംഗത്തിലൂടെ താന്‍ പറഞ്ഞതെന്നും ഇത് ചിലര്‍ ദുരിദ്ദേശത്തോടെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും എം.എ.ബേബി പറഞ്ഞു.
നിഗമനം
എം.എ.ബേബി എല്ലാ മതങ്ങളിലെയും കാലഹരണപ്പെട്ട രീതികളില്‍ മാറ്റമുണ്ടാകണമെന്ന അഭിപ്രായമാണ് യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയതെന്ന് അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തന്നെ വ്യക്തമാക്കി. ഹിന്ദു മതത്തെ കുറിച്ച് മാത്രമായി എം.എ.ബേബി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ വാക്കുകളെ ദുര്‍വ്യാഖ്യാനിച്ചാണ് ഇത്തരമൊരു പ്രചരണം നടത്തുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:എം.എ.ബേബി ഹിന്ദു മതത്തിലെ ആചാരത്തെ കുറിച്ച് മാത്രം നടത്തിയ പരാമര്‍ശമാണോ ഇത്?
Fact Check By: Dewin CarlosResult: Missing Context