
ദി കേരള സ്റ്റോറി പടം കാണാൻ വന്ന ഒരു മുസ്ലിം സ്ത്രീയോട് സിനിമ എന്തിനാണ് കാണാൻ വന്നത് എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഏതു സിനിമ കാണാൻ അധികാരമുണ്ട് കൂടാതെ പർദ ധരിച്ച മുസ്ലിം സ്ത്രികൾ ഈ സിനിമ കാണരുത് എന്ന നിർബന്ധം വല്ലതുമുണ്ടോ? എന്ന മറുപടി അവർ കൊടുക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
എന്നാൽ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണ് കൂടാതെ ദി കേരള സ്റ്റോറി എന്ന സിനിമയുമായി ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങൾ കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ബർക്ക ധരിച്ച ഒരു മുസ്ലിം സ്ത്രീ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതായി കാണാം. മാധ്യമ പ്രവർത്തകർ എന്തോ ചോദിച്ചപ്പോൾ അവർ തമിഴിൽ പറയുന്നത് ഇങ്ങനെയാണ്: “Muslims with Hijab not allowed എന്ന് എഴുതിയിട്ടുണ്ടോ? പിന്നെ നിങ്ങളുടെ ഈ ചോദ്യത്തിന് എന്താണ് അർഥം? സിനമയിൽ നടി തുന്നി ഇടാതെയല്ലലോ അഭിനയിക്കുന്നത് പിന്നെ എന്തിനാണ് ഞാൻ ഈ സിനിമ കാണാൻ പാടില്ലാത്തത് ? ഇങ്ങനെ വല്ല നിയമമുണ്ടോ? എനിക്ക് റൈറ്സ് ഉണ്ട് ഞാൻ എന്തും ധരിച്ച് സിനിമ കാണും. അതിൽ നിങ്ങൾക്ക് എന്താ പ്രശ്നം?”
പോസ്റ്റിൻറെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : “#ഇനി മേലിൽ ഇതുപോലെ അയാൾ ചോദിക്കില്ല കേരള സ്റ്റോറി കാണുവാൻ വന്ന ഒരു സ്ത്രീയോട് കുത്തി തിരിപ്പു ചോദ്യത്തിന് കൃത്യമായി മറുപടി അവർ നൽകുന്നു…”
എന്നാൽ എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോ സൂക്ഷിച്ച് നോക്കിയപ്പോൾ ‘Voice of Madras’ എന്ന യുട്യൂബ് ചാനലിൻറെ മൈക്ക് കണ്ടു. ഈ ചാനലിൽ വീഡിയോയുമായി ബന്ധപ്പെട്ട കീ വേർഡ് ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് 30 ഡിസംബർ 2022ന് ഈ ചാനലിൽ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി ലഭിച്ചു. അങ്ങനെ ഈ മാസം റിലീസ് ആയ ദി കേരള സ്റ്റോറി എന്ന സിനിമയുമായി ഈ വീഡിയോക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
കഴിഞ്ഞ കൊല്ലം റിലീസ് ആയ ഓ മൈ ഘോസ്റ് എന്ന തമിഴ് സിനിമയെ കുറിച്ചാണ് വീഡിയോയിൽ കാണുന്ന സ്ത്രീ പ്രതികരിക്കുന്നത്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്ത് വരുന്ന സ്ത്രീയെ മാധ്യമപ്രവർത്തകർ ചോദിച്ചു ഈ ‘എ’ റേറ്റിംഗുള്ള സിനിമ എങ്ങനെയാണ് ബർക്ക ധരിച്ച നിങ്ങൾ കാണുന്നത് ? എന്ന് ചോദിച്ചപ്പോഴാണ് രോഷാകുലമായി ഈ മുസ്ലിം സ്ത്രീ ഇങ്ങനെ പ്രതികരിച്ചത്. മറ്റ് ചാനലുകൾ ഈ സിനിമയുടെ പോസ്റ്റ് ചെയ്ത പ്രതികരണങ്ങളും ഈ സ്ത്രീയെ നമുക്ക് കാണാം.
നിഗമനം
പ്രസ്തുത വീഡിയോക്ക് ദി കേരള സ്റ്റോറി സിനിമയുമായി യാതൊരു ബന്ധവുമില്ല. ഈ വീഡിയോ കഴിഞ്ഞ കൊല്ലം വന്ന ഓ മൈ ഘോസ്റ് എന്ന തമിഴ് സിനിമയെ കുറിച്ച് പ്രതികരിക്കുന്ന ഒരു സ്ത്രീയുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:മുസ്ലിം വനിത ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം വ്യക്തമാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്…
Fact Check By: Mukundan KResult: False
