മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ
യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന പ്രൗഢഗംഭീരമായ തലയെടുപ്പുള്ള മുംബൈ ബാന്ദ്ര വോർളി പാലത്തിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബാന്ദ്രാ വോര്‍ളി സീ ലിങ്ക് പാലത്തിന്‍റെ പ്രത്യേകതകൾ എണ്ണി പറഞ്ഞു കൊണ്ടാണ് വിവരണം നൽകിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഭരണകാലത്താണ് സീ ലിങ്ക് നിർമ്മിച്ചത് എന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ കുറിച്ചാണ് ഞങ്ങൾ അന്വേഷിക്കുന്നത്. “മലയാളം മീഡിയയിൽ അരികൊമ്പനേം ചക്ക കൊമ്പനേം കേട്ട് മടുത്തവർ കണ്ട് ആനന്ദിക്കുക...
ഈ ബ്രിഡ്ജ് യൂറോപ്പിലോ, ഗൾഫ് രാജ്യങ്ങളിലോ, അമേരിക്കയിലോഅല്ല നമ്മുടെ പുതിയ ഇന്ത്യ. 🔥
ബാന്ദ്ര_വോർളി_സീ_ലിങ്ക്_ബ്രിഡ്ജ് മുംബൈ.
5.6 കിലോമീറ്റർ നീളമുളള 8 വരി കടൽ പാലമാണിത്.
മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ബാന്ദ്രയെ ദക്ഷിണ മുംബൈയിലെ വോർളിയുമായി ഇത് ബന്ധിപ്പിക്കുന്നു...
ഇരുവശത്തും സ്ട്രെസ്ഡ് കോൺക്രീറ്റ്-സ്റ്റീൽ വയഡക്ടുകൾ ഉള്ള ഒരു കേബിൾ സ്റ്റേഡ് പാലമാണിത്.
1600 കോടി രൂപ ചിലവിട്ടാണ് ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
126 മീറ്റര്‍ ഉയരമുള്ള (43 നില കെട്ടിടത്തിന് തുല്യമായ ഉയരം) രണ്ട് ടവറുകളില്‍ നിന്നുള്ള കേബിളുകളില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
#നരേന്ദ്രഭാരതം 🔥”
ബാന്ദ്ര വോർളി സീ ലിങ്ക് പാലത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഏതാനും മാധ്യമ വാർത്തകൾ ലഭിച്ചു. 2009 ല്‍ പാലം ഉദ്ഘാടനം ചെയ്തു എന്നാണ് വാർത്തകളിൽ കാണുന്നത്.
ഈ കാലത്ത് യുപിഎ സർക്കാരാണ് ഇന്ത്യ ഭരിച്ചിരുന്നത്. യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി 2009 ജൂൺ 30 ആയിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. അന്ന് മൻമോഹൻ സിംഗാണ് പ്രധാനമന്ത്രിയായിരുന്നത്. അല്ലാതെ നരേന്ദ്രമോദി സര്‍ക്കാരല്ല. മോദി സർക്കാർ അധികാരത്തിലേറിയത് 2014 ലാണ്.
ലഭ്യമായ വാർത്തകൾ പ്രകാരം ശിവസേന മുൻ അധ്യക്ഷൻ ബാൽതാക്കറെ 1999 പാലത്തിന് തറക്കല്ലിട്ടു. 2009 ല്‍ നിർമ്മാണം പൂർത്തിയാക്കി. പാലം കമ്മീഷന്‍ ചെയ്തത് മൻമോഹൻ സിംഗിന്‍റെ ഭരണകാലത്താണ്. രാജീവ് ഗാന്ധി സീ ലിങ്ക് എന്നാണ് ബാന്ദ്ര വോര്‍ളി പാലത്തിന് നാമകരണം ചെയ്തിട്ടുള്ളത്.
നിരവധി തടസ്സങ്ങൾക്കൊടുവിലാണ് കടലിന് കുറുകെ പാലം നിർമ്മാണം പൂർത്തിയായത്. ആറ് കിലോമീറ്ററോളം നീളമുള്ള ബാന്ദ്ര-വർളി കടൽപ്പാലത്തിന് മുകളില്‍ എട്ട് വരിപ്പാതയില്‍ റോഡ് പണി തീര്‍ത്തിട്ടുണ്ട്. മുമ്പ് ബാന്ദ്ര-വർളി യാത്രയ്ക്ക് ഒരു മണിക്കൂര്‍ സമയം വേണ്ടിവന്നിരുന്നു. എന്നാൽ ഈ കടൽപ്പാലം വന്നശേഷം അരമണിക്കൂര്‍ സമയം മതിയാകും
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുംബൈയിലെ ബാന്ദ്ര വോര്‍ളി സീ ലിങ്ക് നിര്‍മ്മിച്ചത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കാലത്താണ്. മന്‍മോഹന്‍ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. മോദി സര്‍ക്കാരല്ല ബാന്ദ്ര വോര്‍ളി സീ ലിങ്ക് നിര്‍മ്മിച്ചത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ
Fact Check By: Vasuki SResult: MISLEADING