പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു മുസ്ലിം വ്യക്തി തന്‍റെ തൊപ്പി മാറ്റി സിഖുകളുടെ പഗഡി (തലപ്പാവ്) കെട്ടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “സമരത്തിന് ഇറങ്ങാൻ തൊപ്പി മാറ്റി തലപ്പവ് കെട്ടി സിഖ് കർഷകൻ😜 റെഡി ആവുന്ന വീഡിയോ 😂😂

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ സര്‍ദാറിയാ ട്രസ്റ്റ് പഞ്ചാബ് എന്ന ഫെസ്ബൂക്ക് പേജില്‍ ലഭിച്ചു. ജൂണ്‍ 2022ലാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിരിക്കുന്നത്. അതിനാല്‍ ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

മുകളില്‍ നല്‍കിയ വീഡിയോയുടെ അടികുറിപ്പ് പ്രകാരം 2022ല്‍ കൊലപ്പെട്ട പഞ്ചാബി ഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ ശുഭദീപ്പ് സിംഗ് സിദ്ധുവിന് (Siddhu Moosewala - സിദ്ധു മൂസേവാല) ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ഒരു പരിപാടിയുടെ വീഡിയോയാണിത്‌. ഈ പരിപാടിയില്‍ എല്ലാവരും തലപ്പാവ് കെട്ടി സിദ്ധു മൂസെവാലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈ പരിപാടിയില്‍ ഹിന്ദുകളും മുസ്ലിങ്ങളും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് തലപ്പാവ് കെട്ടി കൊടുത്തതിന്‍റെ ദൃശ്യങ്ങളാണ് നിലവില്‍ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നത്.

പോസ്റ്റ്‌ കാണാന്‍ - Facebook

ഈ പരിപാടിയെ കവര്‍ ചെയ്ത ചില മീഡിയ ചാനലുകളുടെ വീഡിയോയും ഞങ്ങള്‍ക്ക് ലഭിച്ചു. ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ നമുക്ക് താഴെ കാണാം.

ഈ റിപ്പോര്‍ട്ടില്‍ സംഘാടകര്‍ പറയുന്നത്, “ഞങ്ങളുടെ ആഗ്രഹമായിരുന്നു സിദ്ധു മൂസേവാലയുടെ അന്തിം അര്‍ദാസിന്‍റെ (അവസാനത്തെ പ്രാര്‍ത്ഥന) സമയത്ത് എല്ലാവര്‍ക്ക് ദാസ്താര്‍ (തലപ്പാവ്) കെട്ടി സേവ ചെയ്യണം എന്ന്. ഞങ്ങളുടെ സര്‍ദാരിയാ ട്രസ്റ്റ്‌ കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇത് പോലെ തലപ്പാവ് കെട്ടി സേവ ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് ഇന്നും ഞങ്ങള്‍ ഇവിടെ ഈ സേവ ചെയ്യുന്നത്.”

സിദ്ധു മൂസേവാല പഞാബിലെ പ്രസിദ്ധ ഗായകനും ഗാന-ലേഖകനുമായിരുന്നു. 2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പഞ്ചാബിലെ മാന്‍സ നിയമസഭ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചിരുന്നു. 29 മെയ്‌ 2022ന് ലവ്രെന്‍സ് ബിശ്നോയി സംഘത്തിലെ ഷൂട്ടര്‍ സിദ്ധു മൂസേവാലയെ വെടി വെച്ച് കൊന്നു.

Read This Fact Check in Tamil | விவசாயிகள் போராட்டத்தில் முஸ்லிம்கள்ஊடுருவல் என்று பரவும் வீடியோ உண்மையா?

നിഗമനം

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ അന്തിമ സംസ്കാരത്തിന്‍റെ പഴയ വീഡിയോയാണ് നിലവില്‍ കര്‍ഷക സമരവുമായി ബന്ധപെടുത്തി തെറ്റായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബന്ധമില്ലാത്ത പഴയ വീഡിയോ ഉപയോഗിച്ച് കര്‍ഷക സമരത്തില്‍ ‘വ്യാജ കര്‍ഷകര്‍’ എന്ന് പ്രചരണം...

Fact Check By: K. Mukundan

Result: False