
ഐ ലവ് മുഹമ്മദ് റാലികൾക്കെതിരെ ഇന്ത്യൻ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ജനക്കൂട്ടം ‘മോദിജി തും ലത്ത് ബജാവ്, ഹം തുംഹാരേ സാഥ് ഹേ…’ എന്ന മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“മോദിജി ലാത്ത് ബജാവോ, ഹം തുമ്ഹാരേ സാഥ് ഹൈൻ; ലംബേ-ലംബേ ലാത്ത് ബജാവോ, ഹം തുമ്ഹാരേ സാഥ് ഹൈൻ; ഖീഞ്ച്-ഖീഞ്ച് കേ ലാത്ത് ബജാവോ, ഹം തുമ്ഹാരേ സാഥ് ഹൈൻ” ഐ ലവ് മഹാദേവ് ടീമിൻ്റെ നവരാത്രി ആഘോഷങ്ങൾ പുതിയ തലത്തിലേക്ക്… അതായത് — മോദിജിയുടെ ശക്തമായ നടപടികൾക്കും കടുത്ത നടപടി സ്വീകരിക്കലിനും ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു എന്നതാണ് ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാന അർത്ഥം… മുഴുവൻ ഗർബ ടീമും ഈ ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്നത് നോക്കൂ…ഈ നൃത്തം ഇവിടെ മാത്രമല്ല ഭാരതം മുഴുവൻ മുഴങ്ങട്ടെ ..ഓരോ ഭാരതീയനും ഇതിൻ്റെ ഭാഗമായി തീരട്ടെ. ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. 28 ജനുവരി 2025ന് ഫേസ്‌ബുക്കിൽ ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.
2020ൽ ഫേസ്‌ബുക്കിൽ പല പോസ്റ്റുകളിൽ ഈ വീഡിയോ കണ്ടെത്തി. ഇത്തരത്തിൽ ചില പോസ്റ്റുകൾ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് കാണാം. ലിങ്ക് 1, ലിങ്ക് 2. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും 2020മുതൽ പ്രചരിപ്പിക്കുന്നുണ്ട്.

പോസ്റ്റ് കാണാൻ – Instagram | Archived
2020ൽ ഡൽഹിയിൽ CAA-NRCക്കെതിരെ പ്രതിഷേധം നടക്കുമ്പോൾ ഈ പ്രതിഷേധത്തിനെതിരെ ചിലർ പ്രതിഷേധിച്ചിരുന്നു. CAA-NRCനെ പിന്തുണയ്ച്ചാണ് ഇവർ തെരുവിൽ ഇറങ്ങിയത്. അന്നാണ് “മോദിജി തും ലത്ത് ബജാവ്…” ഈ മുദ്രാവാക്യം ഇവരിൽ ജനകീയമായത്. ഈ വീഡിയോയും ഇതേ സമയത്തേതാണ്. ഉത്തർ പ്രദേശിലെ ബറേലിയിൽ 4 സെപ്റ്റംബർ 2025ന് ചിലർ ‘ഐ ലവ് മുഹമ്മദ്’ എഴുതിയ ബാനർ കെട്ടിയിരുന്നു. ഈ ബാനറിനെതിരെ ചിലർ പരാതി നൽകി പരാതിയെ തുടർന്ന് യുപി പോലീസ് ഈ ബാനർ മാറ്റി. ബാനർ പ്രദർശിപ്പിച്ചവർക്കെതിരെ കേസ് എടുത്തു. ഇതിനെ തുടർന്ന് ഉത്തർ പ്രദേശും ഇന്ത്യയുടെ മറ്റേ ചില സംസ്ഥാനങ്ങളിൽ മുസ്ലിംകൾ ‘ഐ ലവ് മുഹമ്മദ്’ ബാനർ പിടിച്ച് റാലി സംഘടിപ്പിച്ചു. ഈ റാലികളിൽ ചില സ്ഥലങ്ങളിൽ ഹിംസയും പോലീസ് ലാത്തി ചാർജ് ചെയ്‌തതിൻ്റെയും റിപ്പോർട്ടുകളുണ്ട്. ഈ സംഭവവുമായി ബന്ധപ്പെടുത്തിയിട്ടാണ് ഈ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നത്.
നിഗമനം
ഐ ലവ് മുഹമ്മദ് റാലികൾക്കെതിരെ ഇന്ത്യൻ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 5 കൊല്ലം പഴയതാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:‘ഐ ലവ് മുഹമ്മദ്’റാലികൾക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 വർഷം പഴയ ദൃശ്യങ്ങൾ
Fact Check By: K. MukundanResult: False
