
ഗുഡ്ഗാവിൽ, ഒരു ഹോട്ടലിന്റെ ഭൂഗർഭ അറക്കുള്ളിൽ 31ഡിസംബർ രാത്രിയിൽ പണ ചക്കുകൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന സ്ത്രീകളെ പോലീസ് രക്ഷിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് യുവതികൾ ഒരു ബേസ്‌മെൻ്റിൽ നിന്ന് പുറത്തു വരുന്നതായി കാണാം. പോലീസ് ഇവരുടെ വീഡിയോ ഷൂട്ട് ചെയ്യുന്നതും നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഗുഡ്‌ഗാവിൽ, ഒരു ഹോട്ടലിന്റെ ഭൂഗർഭ അറക്കുള്ളിൽ ഇന്ന് രാത്രി പണ ചക്കുകൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന നിധികൾ പോലീസ് പോകുന്ന ദൃശ്യം.. 🫤🫤🫤”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 4 കൊല്ലം മുൻപ് മിറർ നൗ അവരുടെ യുട്യൂബ് ചാനലിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ മുംബൈയിലെ അന്ധേരിയിലെ ദീപ ബാറിൽ മുംബൈ പോലീസ് നടത്തിയ റെയ്‌ഡിൻ്റെതാണ്. ഈ റെയ്‌ഡിൽ 17 യുവതികളെ രക്ഷപെടുത്തി 22 സ്റ്റാഫ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കാര്യം സീ ന്യൂസ് അവരുടെ യുട്യൂബ് ചാനലിൽ 13 ഡിസംബർ 2021ന് പ്രസിദ്ധികരിച്ച വാർത്തയും ഈ കാര്യം സ്ഥിരീകരിക്കുന്നു.
നിഗമനം
ഗുഡ്‌ഗാവിൽ, ഒരു ഹോട്ടലിന്റെ ഭൂഗർഭ അറക്കുള്ളിൽ 31ഡിസംബർ രാത്രിയിൽ പണ ചക്കുകൾക്ക് വേണ്ടി സൂക്ഷിച്ചിരുന്ന സ്ത്രീകളെ പോലീസ് രക്ഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 4 കൊല്ലം മുൻപ് മുംബൈയിൽ ഒരു ഡാൻസ് ബാറിൽ നടന്ന റെയ്‌ഡിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പഴയ ബന്ധമില്ലാത്ത വീഡിയോ ഗുഡ്ഗാവിൽ ഒരു ഹോട്ടലിൽ പോലീസ് നടത്തിയ റെയിഡ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


