
ബംഗ്ലാദേശിൽ ട്രെയിൻ അടുത് കൂടെ പോയിട്ടും ട്രാക്കിൻ്റെ അടുത് ഇരിക്കുന്ന ജനസമൂഹത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇത് ബംഗ്ലാദേശ് വിവരദോഷികളുടെ നാട് ”
എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് പശ്ചിമ ബംഗാൾ BJYM നേതാവ് അചിന്ത്യ മൊണ്ഡൽ അവരുടെ X അക്കൗണ്ടിൽ ചെയ്ത ഈ പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റിൽ പ്രസ്തുത വീഡിയോയുണ്ട്.
പോസ്റ്റിൽ മൊണ്ഡൽ പറയുന്നു, “ഇത് പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗണ ജില്ലയിലെ മഗ്രാഹാറ്റ് എന്ന സ്ഥലമാണ്. TMC എന്ത ഈ സ്ഥലത്തിനെ പശ്ചിമ ബംഗ്ലാദേശോ അഥവ പാക്കിസ്ഥാൻ ആക്കാൻ ശ്രമിക്കാനോ? ഈ ജിഹാദികൾക്ക് ഇവിടെ ഇത് എല്ലാം ചെയ്യാൻ അനുവാദം കിട്ടുന്നത് അവർ TMCയുടെ വിശ്വസ്ത വോട്ടർമാർ ആയതിനാലാണ്.”
ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ 1:48 മിനിറ്റിന് വീഡിയോയിൽ നമുക്ക് മഗ്രാഹാറ്റ് എസ്.എസ്.പി. എന്ന് എഴുതിയതായി കാണാം.
അങ്ങനെ ഈ സംഭവം മഗ്രഹാറ്റ് റെയിൽവേ സ്റ്റേഷൻ്റെ സമീപം നടന്നതാണെന്ന് വ്യക്തമാകുന്നു. ഈ വീഡിയോയുടെ മുകളിൽ നവഭാരത് ടൈംസും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ഈ ഫാക്ട് ചെക്ക് റിപ്പോർട്ട് പ്രകാരം മഗ്രാഹാറ്റ് എന്ന സ്ഥലത്ത് ഡിസംബർ അവസാനം തബ്‌ലീഗി ജമാഅത് ഒരു ഇജ്‌തിമ സംഘടിപ്പിച്ചിരുന്നു. ഈ ഇജ്‌തിമയിൽ പങ്ക് എടുത്ത ജമാഅത് അംഗങ്ങളാണ് നാം വീഡിയോയിൽ കാണുന്നത്.
നിഗമനം
ബംഗ്ലാദേശിൽ ട്രെയിൻ അടുത്ത് കൂടെ പോയിട്ടും ട്രാക്കിൻ്റെ അടുത്ത് ഇരിക്കുന്ന ജനങ്ങൾ മാറുന്നില്ല എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പശ്ചിമ ബംഗാളിലെ മഗ്രാഹാറ്റിൽ നടന്ന തബ്ലീഗി ജമാഅത്തിൻ്റെ ഇജ്‌തിമയുടെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളിൽ തബ്‌ലീഗി ജമാഅത് സംഘടിപ്പിച്ച ഇജ്‌തിമയുടെ ദൃശ്യങ്ങൾ
Written By: Mukundan KResult: False
