ഉത്തരേന്ത്യയിൽ ഇസ്രായേൽ സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ നോക്കിയ മുസ്ലിം സമുദായത്തെ ബഹിഷ്കരിക്കാൻ സമരം നടത്തുന്നുവെന്ന് വ്യാജപ്രചരണം 

Communal False

ഗാസയുടെ പേരിൽ ഇസ്രായേൽ സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ആവാഹനം ചെയ്ത മുസ്ലിം സമൂദായത്തെ ഉത്തരേന്ത്യയിൽ ഗ്രാമവാസികൾ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക്  ഒരു സമരം കാണാം. വീഡിയോയുടെ മുകളിൽ എഴുതിയ വാചകം പ്രകാരം ഈ ദൃശ്യങ്ങൾ “ഇന്ത്യയിൽ ഇരുന്ന് നാട്ടുകാരെ ബഹിഷ്ക്കരിച്ച ജിഹാദികൾക്ക് തിരിച്ചു പണി കിട്ടുന്ന കാഴ്ച.”വീഡിയോയിൽ വോയിസ് ഓവർ പ്രകാരം “ഹമാസിന് വേണ്ടി ഇസ്രായേൽ സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ശ്രമിച്ച ‘ജിഹാദികൾക്കെതിരെ’ ഉത്തരേന്ത്യയിൽ ബഹിഷ്കരണം ചെയ്യാൻ ആവാഹനം.” എന്നാണ് നാം ദൃശ്യങ്ങളിൽ കാണുന്നത്.  പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “നാട്ടുകാരെ ഒന്ന് ചൊറിഞ്ഞു അവർ കേറി മാന്തി ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വിഡിയോയിൽ രണ്ട് വ്യത്യസ്ത ദൃശ്യങ്ങളാണ് നാം കാണുന്നത്. ആദ്യത്തെ ദൃശ്യങ്ങളിൽ നമുക്ക് ഒരു ബാനർ പിടിച്ച് ഒരു ഹിന്ദു സംഘടന മാർച്ച് നടത്തുന്നതായി കാണാം. അതെ സമയം അടുത്ത ദൃശ്യങ്ങളിൽ ചിലർ പ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. ആദ്യത്തെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ ലഭിച്ചു. 

Archived

ഈ പോസ്റ്റ് ചെയ്തത് 9 ഓഗസ്റ്റ് 2023നാണ്. മാധ്യമ പ്രവർത്തക റാണ അയൂബ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങൾ ഹരിയാനയിലെ മേവാത്തിൽ വർഗീയ കലാപത്തിനെ തുടർന്ന് ഹിന്ദു സംഘടനകൾ മുസ്ലിം സമുദായത്തെ ബഹിഷ്കരിക്കാൻ ആവാഹനം നല്കിയത്തിൻ്റെതാണ്. 31ജൂലൈ 2023ന് ഹരിയാനയിലെ മേവാത്തിൽ നുഹ് എന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ ബജ്‌രംഗ് ദളും VHPയും ചേർന്ന് ഒരു ശോഭയാത്ര നടത്തി. ഈ ശോഭയാത്രയെ തുടർന്ന് വർഗീയ കലാപമുണ്ടായി. ഈ കലാപത്തിൽ ഗുരുസേവക്, നീരജ് എന്നി രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടു. പോലീസ് പ്രകാരം ഈ ശോഭായാത്രക്ക് നേരെ ചില യുവാക്കൾ കല്ലെറിഞ്ഞ സംഭവത്തിനെ തുടർന്നാണ് ഇവിടെ വലിയ കലാപമുണ്ടായത്. ഈ കലാപം അടുത്തുള്ള ഗുരുഗ്രാമിലും പകർന്നു. 22 വയസായ ഒരു മൗലവിയെ കലാപകാരികൾ കൊന്നു പള്ളി കത്തിച്ചു എന്ന് റിപോർട്ടുകൾ പുറത്തു വന്നിരുന്നു. 

രണ്ടാമത്തെ ദൃശ്യങ്ങൾ ഛത്തീസ്ഗഢിൽ 3 വർഷം മുൻപ് നടന്ന ഒരു സംഭവത്തിൻ്റെതാണ്. 2022ൽ പുതുവർഷാഘോഷത്തിനായി ഛത്തീസ്ഗഢിലെ സർഗുജയിലെ കുണ്ടി കല ഗ്രാമത്തിൽ ആരാ ഗ്രാമത്തിലെ ചിലർ വന്നിരുന്നു. ആരാ ഗ്രാമത്തിൽ വന്നവരിൽ ചിലർ കുണ്ടി കലയിൽ ഒരു വ്യക്തിയെ മർദിച്ചു എന്ന് സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.

വാർത്ത വായിക്കാൻ – The Scroll | Archived

റിപ്പോർട്ട് പ്രകാരം സർഗുജ ജില്ലാ കളക്ടർ പറയുന്നു, “ഇവിടെ പുതുവർഷം ആഘോഷിക്കുന്നത്തിനിടെ ലോക്കൽ ലെവലിൽ ഒരു സംഘർഷമുണ്ടായി. ഈ സംഘർഷം നടത്തിയവരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തിനെ ചിലർ വർഗീയ സംഭവമാക്കാൻ ശ്രമിക്കുകയാണ്. ഇത് ഞങ്ങൾ ഒരിക്കിലും അനുവദിക്കില്ല.”

നിഗമനം

ഗാസയുടെ പേരിൽ ഇസ്രായേൽ സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ആവാഹനം ചെയ്ത മുസ്ലിം സമൂദായത്തെ ഉത്തരേന്ത്യയിൽ ഗ്രാമവാസികൾ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ നടത്തുന്ന പ്രചരണം വ്യാജമാണ്. 2023ൽ ഹരിയാനയിലും 2022ൽ ഛത്തീസ്ഗഢിൽ നടന്ന വർഗീയ കലാപത്തിൻ്റെ പശ്ച്യതലത്തിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇസ്രായേലി സ്ഥാപനങ്ങളുടെ ബഹിഷ്കരണവും അതിൻ്റെ പ്രതികരണവും എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തരേന്ത്യയിൽ ഇസ്രായേൽ സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ നോക്കിയ മുസ്ലിം സമുദായത്തെ ബഹിഷ്കരിക്കാൻ സമരം നടത്തുന്നുവെന്ന് വ്യാജപ്രചരണം 

Fact Check By: Mukundan K  

Result: False