കോഴിക്കോടിന് സമീപം ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടിച്ച ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

False National

കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിൻ്റെ ആകാശ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ കോഴിക്കോടിന് സമീപം ഈയിടെ നടന്ന ചരക്കുകപ്പൽ അപകടത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കടലിൽ സഞ്ചരിക്കുന്ന ഒരു ചരക്കുകപ്പലിൽ തീപിടിച്ചതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിന്റെ ആകാശ ദൃശ്യങ്ങൾ” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് മനസിലായി. 19 ജൂലൈ 2024ന് ANI ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തിരുന്നു.

Archived 

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ കഴിഞ്ഞ കൊല്ലം ഗോവയോട് 102 നൗട്ടിക്കൽ മൈൽസ് ദൂരത്തിൽ ഒരു ചരക്കുകപ്പലിൽ തീ പിടിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. വാർത്തകൾ പ്രകാരം കോഴിക്കോടിലെ ബേപ്പൂരിൽ നിന്ന് 78 നൗട്ടിക്കൽ മൈൽസ് ദൂരത്തിൽ ഒരു സിംഗപ്പൂർ ധ്വജമുള്ള ചരക്കുകപ്പലിൽ തീ പിടിച്ചു. ഈ അപകടത്തിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗുർഡ് രംഗത്തെത്തി കപ്പലിലുണ്ടായിരുന്ന 20 പേരിൽ നിന്ന് 16 പേരെ രക്ഷപ്പെടുത്തി. 4 പേര് ഇപ്പോഴും കാണ്മാനില്ല. മുംബൈയിൽ നിന്ന് കൊളംബോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഈ കപ്പൽ. ഈ അപകടത്തിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. താഴെ നൽകിയ CNN ന്യൂസ് 18 വാർത്തയിൽ നമുക്ക് ഈ ദൃശ്യങ്ങൾ കാണാം.

ദൈനിക് ഭാസ്കർ 20 ജൂലൈ 2024ന് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് അപകടപരമായ ചരക്കുകൾ വഹിക്കുന്ന ഒരു കപ്പൽ കൊളംബോയിലേക്ക് പുറപ്പെട്ടു. ഈ കപ്പൽ ഗോവയിൽ നിന്ന് 102 നൗട്ടിക്കൽ മൈൽസ് ദുരത്തിൽ എത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട് മൂലം കപ്പലിൽ തീ പിടിച്ചു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ബേപ്പൂറിനെ സമീപമുണ്ടായ കപ്പൽ അപകടത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത്.   

നിഗമനം

കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിൻ്റെ ആകാശ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ കൊല്ലം ഗോവയുടെ കടൽ തീരത്തിൻ്റെ സമീപമുണ്ടായ ഒരു ചരക്കുകപ്പലിലെ തീപിടിത്തത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കോഴിക്കോടിന് സമീപം ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടിച്ച ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

Written By: Mukundan K  

Result: False

Leave a Reply

Your email address will not be published. Required fields are marked *