
സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയെ കൊലപ്പെടുത്തുന്ന ഭീകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ മണിപ്പൂരില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ വീഡിയോ മണിപ്പൂരിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.
പ്രചരണം
ഞങ്ങളുടെ ഫെസ്ബൂക്ക് പേജില്‍ ഒരു സന്ദേശം ലഭിച്ചു. ഈ സന്ദേശത്തില്‍ ഇതേ ഭീകരമായ വീഡിയോയുണ്ടായിരുന്നു. ഒരു സ്ത്രിയെ കൊടുംക്രൂരതയോടെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട് ഇതിന്‍റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാന്‍ വീഡിയോ അയച്ച് ഞങ്ങളുടെ വായനക്കാരന്‍ ആവശ്യപെട്ടു.

ഈ വീഡിയോ മണിപ്പൂരില്‍ നടന്ന സംഭവത്തിന്‍റെതാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റ് പ്രകാരം ഈ വീഡിയോ ബ്രസിലില്‍ 23 വയസായ ഒരു യുവതിയെ കിഡ്നാപ്പ് ചെയ്ത് പിന്നിട് ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. താളിയ ടോരെസ് ഡാ സൂസ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്.
ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബ്രസിലിലെ Caucaia ന്യൂസ്‌പേപ്പര്‍ എന്ന ഫെസ്ബൂക് പേജില്‍ ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രകാരം സംഭവം ഓഗസ്റ്റ് 2020ലാണ് നടന്നത്. ബ്രസിലിലെ ഫോ൪ട്ടലെസയിലാണ് സംഭവം നടന്നത്. തലയില്‍ കോടാലി കൊണ്ട് ഇടിച്ചപ്പോഴുണ്ടായ പരിക്ക് കാരണം ഈ യുവതി മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്.

Archived Link |
യുവതി ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ഫോ൪ട്ടലെസ സ്പോര്‍ട്ട്സ് ക്ലബ് എന്ന ബ്രസിലിയന്‍ ക്ലബിന്‍റെതാണ് നമുക്ക് വീഡിയോയില്‍ കാണാം.

ഞങ്ങള്‍ക്ക് ഒരു പോര്‍ത്തുഗീസ് മാധ്യമ വെബ്സൈറ്റിലും ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത ലഭിച്ചു. CN7 വാര്‍ത്ത പ്രകാരം താളിയ ടോരെസ് ഡാ സൂസ എന്ന 23 വയസുകാരിയെ ചില ക്രിമിനലുകള്‍ ഹോം ബാര്‍ദിം എന്ന സ്ഥലത്തില്‍ നിന്ന് തട്ടികൊണ്ട്പോയി പിന്നിട് ക്രൂരമായി കൊന്നു. ഈ സമയത്ത് ഈ പെണ്‍കുട്ടി ഒരു നില ഡെനിം ഷോര്‍ട്ടും തന്‍റെ ഇഷ്ടമുള്ള ക്ലബിന്‍റെ ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്ന് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പ്രസിദ്ധിക്കുന്നവരെ ഈ സംഭവത്തില്‍ ആരെയും പിടികുടിയതായി വിവരങ്ങള്‍ നല്‍കിയിട്ടില്ല.
Read in English | Video of A Woman Hacked To Death in Brazil Peddled As Incident from Manipur
നിഗമനം
മണിപ്പുരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഭീകരമായ വീഡിയോ യഥാര്‍ത്ഥത്തില്‍ ബ്രസിലില്‍ നടന്ന ഒരു യുവതിയുടെ കൊലപാതകത്തിന്‍റെ പഴയ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:ബ്രസിലിലെ വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: False
