വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ...
അമേരിക്കയിലെ വൈറ്റ് ഹൗസിൽ ‘ശ്രീ രുദ്രം സ്തോത്രം’ പാരായണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിദേശികളുടെ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള ആരാധനയ്‌ക്കൊപ്പം സ്തുതിഗീതങ്ങൾ ചൊല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.
പ്രചരണം
വിദേശികള്‍ ഇന്ത്യയുവുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് മനോഹരമായ വര്‍ണ്ണക്കളം ഒരുക്കി ദീപങ്ങള്‍ തെളിയിച്ച് അതിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കിയ വിദേശികള്‍ അമേരിക്കയിലെ വൈറ്റ്ഹൌസില്‍ ശ്രീരുദ്രം സ്തോത്ര പാരായണം ചെയ്യുന്നു എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ചുള്ള വിവരണം ഇങ്ങനെ: “അമേരിക്കയിലെ വൈറ്റ് ഹൗസിൽ "ശ്രീരുദ്രം സ്തോത്രം " ജെഫ്രി അർഹാർഡ് എന്ന സായിപ്പ് പാരായണം ചെയ്യുന്നു. ബുദ്ധിമാന്മാരായ മലയാളികൾ മതം മാറ്റക്കാർക്ക് വേണ്ടി മിത്ത് ആക്കി തള്ളിക്കളയുന്നു.”
എന്നാല്‍ വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കുന്ന അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഈ നാമജപം വൈറ്റ് ഹൗസിൽ നാടന്നതല്ല.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ കഴിഞ്ഞ നാല് വർഷമായി ഈ വീഡിയോ ഇന്‍റർനെറ്റിൽ ലഭ്യമാണെന്ന് കണ്ടെത്തി. സ്വാമി പർവിനാനന്ദ് എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് 2018ൽ ഷെയർ ചെയ്തതാണ് ഈ വീഡിയോ. അടിക്കുറിപ്പിലെ വിവരങ്ങൾ അനുസരിച്ച് വീഡിയോ ക്രൊയേഷ്യയിൽ നിന്നുള്ളതാണ്.
യൂറോപ്യൻ വേദ അസോസിയേഷൻ സംഘടിപ്പിച്ച ഈ പരിപാടിയിൽ 400-ലധികം യൂറോപ്യന്മാർ ശ്രീരുദ്ര സ്തോത്രം പാരായണം ചെയ്തു. ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ വേദ അസോസിയേഷന്‍റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 2018 മാർച്ച് 3 മുതൽ 4 വരെ ക്രൊയേഷ്യയിലെ സാഗ്രെബിലാണ് പരിപാടി നടന്നത്.
ഈ രുദ്രസ്തോത്ര പാരായണ പരിപാടിയുടെ ഫോട്ടോകൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ചുവടെയുള്ള ഫോട്ടോയിൽ, വൈറൽ വീഡിയോയിൽ നിന്ന് പൂജയുടെ ചിത്രങ്ങള്‍ നിങ്ങൾക്ക് കാണാം.
യൂറോപ്യൻ വേദ അസോസിയേഷന്‍റെ സ്ഥാപകരായ വോജ്‌കോ കേരനും ബ്രാനിമിർ ഗോണനുമാണ് വീഡിയോയിൽ രുദ്ര സ്തുതികൾ ചൊല്ലുന്നത്. താഴെയുള്ള ചിത്രത്തില്‍ ഇവരെ കാണാം.
അമേരിക്കന്‍ പാര്‍ലമെന്‍റില്‍ ശ്രീ രുദ്രസ്തോത്രം പാരായണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഇതിന് മുമ്പും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതേ വിഭാഗത്തില്‍ പെട്ട ഞങ്ങളുടെ രണ്ടു ഫാക്റ്റ് ചെക്കുകള്‍ വായിക്കാം:
നിഗമനം
വൈറലായ വീഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ രുദ്രസ്തോത്ര പാരായണം വൈറ്റ് ഹൗസിൽ നടന്നതല്ല. ക്രൊയേഷ്യയിൽ 2018 ല്‍ വേദ യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന ശ്രീ രുദ്രസ്തോത്ര പാരായണ യജ്ഞത്തില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ക്ക് അമേരിക്കയിലെ വൈറ്റ് ഹൌസുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)
Title:വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ...
Written By: Vasuki SResult: False