
എറണാകുളം വൈറ്റിലയില്‍ നിന്നും കുണ്ടന്നൂര്‍ പോകുന്ന റോഡ് അപകട യാത്രകള്‍ക്ക് കാരണമാകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പാതയിലൂടെ നാലുവരി പാതയിലൂടെ ഹമ്പ് കയറി തെന്നിതെറിച്ച് മുന്നോട്ട് അതിവേഗം പായുന്ന കാറുകളുടെയും നൂറുകളുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് മേൽപാലം മുകളിൽ കാണാം ഇത് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നും സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ….”
എന്നാൽ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങൾക്ക് വൈറ്റിലയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിൻറെ വീഡിയോ കീ പ്രയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. 2024 ഒക്ടോബര്‍ 28 നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇത് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ളതാണ്.
ഗുരുഗ്രാം റോഡിൽ സ്പീഡ് ബ്രേക്കറിൽ ഇടിച്ച ശേഷം ബിഎംഡബ്ല്യു, ട്രക്കുകൾ ‘പറക്കുന്നു’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഒരു അടയാളപ്പെടുത്താത്ത സ്പീഡ് ബ്രേക്കറിന് മുകളിലൂടെ നിരവധി വാഹനങ്ങൾ “പറക്കുന്നതിന്‍റെ” വിചിത്ര വീഡിയോ
എക്‌സിൽ പങ്കിട്ട വീഡിയോയിൽ, വേഗതയിൽ വന്ന ഒരു ബിഎംഡബ്ല്യു കാർ സ്പീഡ് ബ്രേക്കറിൽ ഇടിക്കുന്നതും, നിലത്തുനിന്ന് കുറഞ്ഞത് മൂന്ന് അടി ഉയരത്തിൽ സ്പീഡ് ബ്രേക്കറിൽ നിന്ന് വളരെ വേഗത്തിൽ ഇറങ്ങുന്നതും കാണാം.”
തുടര്‍ന്ന് ഞങ്ങള്‍ ഈ സ്ഥലത്തിന്‍റെ സ്ട്രീറ്റ് വ്യൂ നോക്കിയപ്പോള്‍ ഇതേ ലൊക്കേഷന്‍ ഗൂഗിളില്‍ നിന്നും ലഭ്യമായി. വീഡിയോ വൈറലായ ശേഷം സര്‍ക്കാര്‍ ഇവിടെ അപകടങ്ങള്‍ തടയാനായി ബാരിക്കേഡും ട്രാഫിക് കോണും സ്ഥാപിച്ചു എന്ന് വ്യക്തമാക്കി ഒരു യൂസര്‍ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു.
പ്രചരിക്കുന്ന വീഡിയോ ഹരിയാനയില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല.
നിഗമനം
വൈറ്റില-കുണ്ടന്നൂര്‍ റോഡില്‍ അപകടകരമായ വേഗതയില്‍ വാഹനങ്ങള്‍ ചീറിപായുന്ന ദൃശ്യങ്ങള്‍.
പ്രചരിപ്പിക്കുന്നത് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ചാണ്. കേരളവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വൈറ്റില-കുണ്ടന്നൂര്‍ റോഡ് എന്ന് പ്രചരിപ്പിക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വീഡിയോ…
Fact Check By: Vasuki SResult: False
