ബിജെപി എംഎൽഎ അനിൽ ഉപാധ്യായ എന്ന പേരില്‍ പല പ്രചരണങ്ങളും ഇതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യമേ തന്നെ അറിയിക്കട്ടെ! ബിജെപി എംഎല്‍എ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. ഇപ്പോള്‍ അനില്‍ ഉപാധ്യയയുടെ പേരില്‍ വീണ്ടും ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്.

പ്രചരണം

വീഡിയോ ദൃശ്യങ്ങളില്‍ ഒരു വ്യക്തി പോലീസ് യൂണിഫോം ധരിച്ച ഒരാളെ നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്നതും അയാളുടെ നേര്‍ക്ക് ആക്രോശിക്കുന്നതും കാണാം. ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായ് ആണിത് എന്നു വാദിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. “ബിജെപി എംഎൽഎ അനിൽ ഉപാധ്യായയുടെ ധൈര്യം നോക്കൂ, പോലീസിന്റെ അവസ്ഥ ഇങ്ങനെയാകുമ്പോൾ, പിന്നെ പൊതുജനങ്ങൾക്ക് എന്ത് സംഭവിക്കും ... നിങ്ങൾ രാമരാജ്യത്ത് ജീവിക്കുന്നതിൽ സന്തോഷം. ഇന്ത്യ മുഴുവൻ കാണാൻ കഴിയുന്ന തരത്തിൽ ഈ വീഡിയോ വൈറൽ ആക്കുക.”

archived linkFB post

തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നാദത്തി നോക്കിയപ്പോള്‍ 2018 ഒക്ടോബർ 20-ന് സ്ക്രോള്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. “മീററ്റിലെ റെസ്റ്റോറന്‍റിൽ ബിജെപി നേതാവ് പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്ന വീഡിയോ, അറസ്റ്റിൽ, എന്ന് തലക്കെട്ട് നല്കിയിട്ടുണ്ട്. റിപ്പോർട്ട് ഇങ്ങനെ: “ശനിയാഴ്ച പോലീസ് സബ് ഇൻസ്‌പെക്ടറെ മർദിക്കുകയും റെസ്റ്റോറന്‍റിൽ സേവനം വൈകിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കം അക്രമാസക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് മീററ്റിലെ ഭാരതീയ ജനതാ പാർട്ടി മുനിസിപ്പൽ കൗൺസിലര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.

മൊഹിയുദ്ദീൻപൂർ പോലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സുഖ്‌പാൽ സിംഗിനെ ബ്ലാക്ക് പെപ്പർ റെസ്റ്റോറന്‍റിൽ മർദിച്ചതിന് കൌണ്‍സിലര്‍ മനീഷ് ചൗധരിക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.” യുവതിയുടെ പരാതിയിൽ കൗൺസിലർ മനീഷ് ചൌധരിക്കും ബ്ലാക്ക് പെപ്പർ റെസ്റ്റോറന്‍റിലെ ജീവനക്കാർക്കുമെതിരെ ആക്രമണത്തിനും മറ്റ് കുറ്റങ്ങൾക്കും കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ സ്ത്രീ റെസ്റ്റോറന്‍റിൽ പ്ലേറ്റുകൾ എറിയുന്നതും സബ് ഇൻസ്‌പെക്ടർ സുഖ്പാൽ സിംഗ് പൻവാറിനെ മര്‍ദ്ദിക്കുന്നതും അദ്ദേഹത്തെയും ജീവനക്കാരെയും അധിക്ഷേപിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു.”

എഎൻഐയുടെ ട്വീറ്റിലെ വിവരണം കുറച്ച് വ്യത്യസ്തമാണ്. “വനിതാ അഭിഭാഷകയോടൊപ്പം മനീഷിന്‍റെ ഹോട്ടലിൽ വന്ന് വെയിറ്ററുമായി തർക്കത്തിലേർപ്പെട്ട സബ് ഇൻസ്പെക്ടറെ ബിജെപി കൗൺസിലർ മനീഷ് മർദ്ദിച്ചു. കൗൺസിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.”

സംഭവം 2018 ലേതാണ്. ഈ സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച മാധ്യമ വാര്‍ത്തകളില്‍ ഈ വ്യക്തി പന്‍വാര്‍ കൌണ്‍സിലര്‍ മനീഷ് ചൌധരി ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തകളില്‍ പോലീസിന്‍റെ വിശദീകരണവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അനില്‍ ഉപാധ്യായ് എന്ന സാങ്കല്‍പ്പിക ബിജെപി എംഎൽഎയെ കുറിച്ച് ഞങ്ങള്‍ ഇതിന് മുമ്പ് ചെയ്ത ഫാക്റ്റ് ചെക്കുകള്‍ വായിക്കാം:

സാങ്കല്പിക ബിജെപി നേതാവ് അനിൽ ഉപാധ്യായയുടെ പേരിൽ വീണ്ടും വ്യാജ വീഡിയോ പ്രചരിക്കുന്നു

ഇത് ബിജെപി MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളല്ല, സത്യാവസ്ഥ ഇതാണ്…

Fact Check: വൈറല്‍ വീഡിയോയില്‍ വിമര്‍ശിക്കുന്നവരെ കൊല്ലും എന്ന് ‘ഭീഷണീപ്പെടുത്തുന്ന’ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായാണോ…?

സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍…

ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. സാങ്കല്‍പ്പിക ബിജെപി എംഎൽഎയാണ് അനില്‍ ഉപാധ്യായ്. യഥാര്‍ഥത്തില്‍ ബിജെപിക്ക് ഇങ്ങനെ ഒരു എംഎല്‍എ ഇല്ല. വൈറല്‍ വീഡിയോയില്‍ കാണുന്നത് മീററ്റിലെ പന്‍വാറില്‍ കൌണ്‍സിലറായിരുന്ന മനീഷ് ചൌധരി സ്ഥലത്തെ സബ് ഇന്‍സ്പെക്റ്റര്‍ സുഖ്പാല്‍ സിംഗിനെ ചില തര്‍ക്കങ്ങളുടെ പേരില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്. സംഭവം നടന്നത് 2018 ഒക്ടോബറിലാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“ബിജെപി എംഎൽഎ അനിൽ ഉപാധ്യായ” പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു – വൈറല്‍ വീഡിയോയുടെ സത്യമറിയൂ...

Fact Check By: Vasuki S

Result: False