
മരണത്തിന്‍റെ നാടകം ചെയ്യുന്ന പലസ്തീനികള്‍ ഇസ്രയേലിന്‍റെ സൈറന്‍ കേട്ട് ഓടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടര്‍ മൃതദേഹം കൊണ്ട് പോക്കുന്നതായി കാണാം. സൈറന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ മൃതദേഹം വിട്ടു എല്ലാവരും ഓടുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മരിച്ചു എന്ന കരുതിയ വ്യക്തിയും എഴുന്നേറ്റു ഓടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“മാനവരാശിക്ക് വേണ്ടി 💪
ഇസ്രായേലിന്റെ പുതിയ പീപ്പി മരിച്ചവരെ പോലും ഉയർത്തെഴുന്നേൽപ്പിക്കും 😎”
എന്നാല്‍ ഈ വീഡിയോ പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ പലസ്തീനികളുടെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് മനസിലായി. വീഡിയോ 2020 മുതല്‍ youm7 എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം ഈ വീഡിയോ ജോര്‍ദാനില്‍ കോവിഡ് കാലത്ത് പുറത്ത് കടക്കാന്‍ ചില പിള്ളേര്‍ നടത്തിയ ശ്രമമാണ് നമ്മള്‍ കാണുന്നത്. വ്യാജ ശവയാത്ര സംഘടിപ്പിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചതാണ് ഇവര്‍. പക്ഷെ പോലീസിന്‍റെ സൈറന്‍ കേട്ടതോടെ എല്ലാവരും ഓടി രക്ഷപെട്ടു. ഈ വീഡിയോ 24 Entertain എന്ന അറബ് മീഡിയ പ്രസ്ഥാനവും തന്‍റെ X അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പലസ്തീന്‍ കാരുടെ നാടകം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ജോര്‍ദാനിലെ ഒരു പഴയ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ജോര്‍ദാനിലെ പഴയ വീഡിയോ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: Misleading
