Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ...
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന മട്ടില്‍ മലയാള മാധ്യമങ്ങള്‍ വിമാനങ്ങള്‍ ഒരു നഗരത്തിന്‍റെ മുകളിലുടെ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം.
പ്രചരണം
24 ന്യൂസ്, മീഡിയ വണ്‍, സുപ്രഭാതം അടക്കം പല മാധ്യമങ്ങള്‍ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു, സാമുഹ മാധ്യമങ്ങളിലും പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ നിലവില്‍ യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന്‍റെതാണ് എന്ന മട്ടിലാണ് സംപ്രേക്ഷണം ചെയ്തത്. ഇവരുടെ ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.
മുകളില്‍ സുപ്രഭാതം പങ്ക് വെച്ച വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത്, “ഉക്രൈനെ ആക്രമിക്കാൻ പുറപ്പെടുന്ന റഷ്യൻ പോർ വിമാനങ്ങൾ.” ഇതേ പോലെ മീഡിയ വണ്‍ ചാനലും ഈ വീഡിയോ റഷ്യ യുക്രെയ്ന്‍ ആക്രമിക്കാന്‍ അയച്ച യുദ്ധവിമാനങ്ങള്‍ എന്ന തരത്തില്‍ പങ്ക് വെച്ചിട്ടുണ്ട്.
24 ന്യൂസും അവരുടെ ലൈവ് വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ പ്രധാന ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ യുട്യൂബ് വീഡിയോ ലഭിച്ചു.
വീഡിയോ യുട്യൂബില്‍ മെയ് 4, 2020 മുതല്‍ ലഭ്യമാണ്. അതിനാല്‍, ഈ വീഡിയോ ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാകുന്നു. കൂടാതെ വീഡിയോയുടെ ശീര്‍ഷക പ്രകാരം വീഡിയോ റഷ്യയില്‍ ഒരു പരേഡിന്‍റെ റിഹെഴ്സലിന്‍റെതാണ് എന്നും പറയുന്നുണ്ട്.
Steemit എന്ന മറ്റൊരു വെബ്സൈറ്റിലും ഈ വീഡിയോ രണ്ട് കൊല്ലം മുമ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിലും ഈ വീഡിയോ പരേഡിന്‍റെ റിഹെഴ്സല്‍ എന്ന തരത്തിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിഗമനം
മാധ്യമങ്ങള്‍ റഷ്യ യുക്രെയന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ 2 കൊല്ലം പഴയതാണ്. കൂടാതെ ഈ ദൃശ്യങ്ങള്‍ക്ക് നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ...
Fact Check By: Mukundan KResult: False