
ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ 20 അടി പൊക്കമുള്ള മതില്‍ കയറി ഈജിപ്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. കൂടാതെ നിലവില്‍ നടക്കുന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പലസ്തീനിന്‍റെ ധ്വജങ്ങള്‍ പിടിച്ച് മതില്‍ കയറി കടക്കാന്‍ ശ്രമിക്കുന്ന ജനകൂട്ടത്തിനെ കാണാം. ഇവരെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു…20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത്..അതാണ് ലെവന്മാർ ചാടികടക്കാൻ നോക്കുന്നത് 😄😄അവസ്ഥ 😂”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ 2021ല്‍ പ്രസിദ്ധികരിച്ചതാണ് എന്ന് കണ്ടെത്തി.
ഈ ട്വീറ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ മെയ് 2021ല്‍ ഇസ്രയേല്‍ അതിര്‍ത്തിയുടെ അടുത്ത് ലെബനോന്‍ കാര്‍ നടത്തിയ ഒരു പ്രതിഷേധത്തിന്‍റെതാണ്. ഈ വീഡിയോ യുട്യൂബിലും 2021 മുതല്‍ ലഭ്യമാണ്. യുട്യൂബിലെ വീഡിയോയില്‍ നമുക്ക് ലെബനോനിന്‍റെ പതാകകള്‍ വ്യക്തമായി കാണാം.

റോയിട്ടര്‍സ് ഈ സംഭവത്തിന്‍റെ ഒരു ചിത്രം പകര്‍ത്തിയിരുന്നു. ഈ ചിത്രത്തില്‍ നമുക്ക് ലെബനനിലെ പ്രതിഷേധകരും പശ്ചാത്തലത്തിലുള്ള കെട്ടിടവും വ്യക്തമായി കാണാം.

നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് കൊല്ലം പഴയതാണ്. നിലവില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. കുടാതെ ഈ വീഡിയോ ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെതല്ല പകരം ഇസ്രയേല്‍ അതിര്‍ത്തിയുടെ അടുത്ത് ലെബനോന്‍കാര്‍ നടത്തിയ ഒരു പ്രതിഷേധത്തിന്‍റെതാണ്
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ലെബാനോനിലെ പഴയെ വീഡിയോ പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: False
