
ഡല്‍ഹി കലാപത്തില്‍ 40 ലധികം പേര്‍ ഇതുവരെ മരിച്ചിരിക്കുന്നു. അതുപോലെ നിരവധി പേര്‍ക്ക് അവരുടെ വീടുകളും കടകളും കലാപത്തില്‍ നഷ്ടമായി. സാമുഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ഹിംസയുടെ പല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ഡല്‍ഹിയുടെ കലാപത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ഇത്തരത്തില്‍ ചില വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
- FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
- FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
- FACT CHECK: മഹാരാഷ്ട്രയില്‍ ട്രാഫിക്ക് പ്രശ്നംമൂലമുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപം എന്ന തരത്തില്‍ പ്രചരിക്കുന്നു…
ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. വീഡിയോയില്‍ നെയ്യുടെ കാനില്‍ നിന്ന് തോക്കുകള്‍ എടുക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോ ഡല്‍ഹിയിലെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോക്ക് ഡല്‍ഹിയുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോ എങ്ങനെയാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
വൈറല്‍ വീഡിയോ-
ഞങ്ങള്‍ക്ക് വാട്ട്സ്സാപ്പില്‍ ലഭിച്ച സന്ദേശം-

വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകല്‍–

വാട്ട്സ്സാപ്പ് സന്ദേശവും, ഫെസ്ബൂക്ക് അടികുറിപ്പും ഇപ്രകാരമാണ്: “ഡൽഹിയിലെ കലാപഭൂമിയിൽ സങ്കപരിവാർ ഭീകര ഫാസിസ്റ്റുകൾ തോക്കുകൾ എത്തിക്കുന്നത് നോക്കു.”
ഈ വീഡിയോ ട്വിട്ടരില്‍ വ്യത്യസ്ത വിവരണവുമായി പ്രചരിക്കുന്നുണ്ട്. താഴെ നല്‍കിയ ട്വീട്ടില്‍ നമുക്ക് കാണാം.

ഹിന്ദിയിലുള്ള ട്വീട്ടിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “നോക്കു മുസ്ലിങ്ങള്‍ എങ്ങനെ ആയുധങ്ങള്‍ കൊണ്ട് വരുന്നത്, പോലീസ് സമയത്തിന് ഇവരെ പിടികൂടി അല്ലെങ്കില്‍…”
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ ചില പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടുഡേ ഗ്രൂപ്പിന്‍റെ യുട്യൂബ് ചാനല്‍ എം.പി. തക് സെപ്റ്റംബര്‍ 2019ന് പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
മുകളില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സംഭവം കഴിഞ്ഞ കൊല്ലം സംഭവിച്ചതാണ്. മധ്യപ്രദേശില്‍ നിന്ന് നെയ്യുടെ കാനില്‍ തോക്കുകള്‍ കടത്തി കൊണ്ട് പോക്കുന്ന രണ്ട് ചെറുപ്പക്കാരെ ഡൽഹി പോലീസ് പിടികുടി. നെയ്യുടെ കാന്നില്‍ നിന്ന് പോലീസ് 26 തോക്കുകള്‍ കണ്ടെത്തി. ഈ സംഭവം ദി ഹിന്ദുയും അവരുടെ വെബ്സൈറ്റില്‍ വാര്‍ത്ത നല്‍കിട്ടുണ്ട്.

ഈ സംഭവത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണം ചേര്‍ത്തി ഡല്‍ഹിയില്‍ നടന്ന കലാപത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുകയാണ്.
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല. വീഡിയോ കഴിഞ്ഞ കൊല്ലം സെപ്റ്റംബരില്‍ ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ നിന്ന് നെയ്യുടെ കാന്നില്‍ ആയുധങ്ങള്‍ കടത്താനായി ശ്രമിച്ച മധ്യപ്രദേശിലെ രണ്ട് ചെറുപ്പക്കാരുടെതാണ്.

Title:കഴിഞ്ഞ കൊല്ലം ഡല്‍ഹി അതിര്‍ത്തിയില്‍ പിടിക്കപെട്ട മധ്യപ്രദേശിലെ യുവാക്കളുടെ വീഡിയോ ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
