Blasphemy Row | പാകിസ്ഥാനിലെ പഴയ വീഡിയോ കല്‍ക്കട്ടയില്‍ പ്രവാചക നിന്ദയെ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലി എന്ന തരത്തില്‍ വൈറല്‍...
മുന്‍ ബിജെപി പ്രവക്താവായ നുപുര്‍ ശര്‍മ്മ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കല്‍ക്കട്ടയില്‍ നടന്ന റാലിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കല്‍ക്കട്ടയിലെതല്ല പകരം പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മെട്രോ റെയില്‍ ഓവര്‍ബ്രിജിനെ സമീപം വലിയൊരു ജനകൂട്ടം കൂടി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“പ്രവാചക നിന്ദ,
പ്രതിഷേധ കടലായി
കൽക്കട്ട💚♥”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകളും നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
എന്നാല്‍ എന്താണ് ഇതിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഒരു കൊല്ലം പഴയതാണ് എന്ന് മനസിലായി. 2021 മുതല്‍ ഈ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്.
യുട്യൂബില്‍ ലബൈക് ന്യൂസ് എന്ന ചാനല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോയുടെ വിവരണ പ്രകാരം ഈ വീഡിയോ ടി.എല്‍.പി. എന്ന പാകിസ്ഥാനിലെ രാഷ്ട്രിയ പാര്‍ട്ടിയുടെ നേതാവായ അലാമ ഖാദീം ഹുസൈന്‍ റിസ്വിയുടെ ചെഹ്ലം എന്നൊരു ചടങ്ങാണ്. ചെഹ്ലം ഇസ്ലാമിക മതവിശ്വാസങ്ങള്‍ പ്രകാരം ഒരു വ്യക്തിയുടെ മരണത്തിന്‍റെ 40 ദിവസങ്ങള്‍ക്ക് ശേഷം നടത്തുന്ന ഒരു ചടങ്ങാണ്. നവംബര്‍ 2020ലാണ് അലാമ ഖാദീം ഹുസൈന്‍ റിസ്വി അന്തരിച്ചത്. അദ്ദേഹത്തിന്‍റെ ചെഹ്ലത്തിന് ആയിര കണക്കിന് ജനങ്ങള്‍ ലാഹോറില്‍ പങ്കെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഈ സംഭവത്തിന്‍റെതാണ്.
വാര്‍ത്ത വായിക്കാന്‍ - Baaghitv
ജനുവരി 3 2021ന് ലാഹോറിലെ മുള്‍താന്‍ റോഡില്‍ ജാമിയ മസ്ജീദ് രഹ്മത്തുല്‍ ഉലാമീന്‍ പള്ളിയിലാണ് ഈ പരിപാടി നടന്നത്. വീഡിയോയില്‍ നമുക്ക് ഓവര്‍ബ്രിജിന്‍റെ മുകളിലുടെ ഓടുന്ന മെട്രോ ട്രെയിന്‍ കാണാം. ഈ ട്രെയിനിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ട്രെയിന്‍ ലാഹോര്‍ മെട്രോയുടെ ഓറഞ്ച് ലൈന്‍ മെട്രോ ട്രെയിനാണ് എന്ന് കണ്ടെത്തി. താഴെ നമുക്ക് വൈറല്‍ വീഡിയോയും ഓറഞ്ച് ലൈന്‍ മെട്രോയും തമ്മില്‍ സമാനതകള്‍ കാണാം.
ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷില്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
Read in English: Video From Pakistan Shared As Recitation Of Hanuman Chalisa In Support Of Nupur Sharma In Jaipur
നിഗമനം
കല്‍ക്കട്ടയില്‍ പ്രവാചക നിന്ദക്കെതിരെ റോഡില്‍ ഇറങ്ങിയ ജനസാഗരം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കൊല്ലം പാകിസ്ഥാനില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഈ അടുത്ത കാലത്ത് മുന്‍ ബിജെപി പ്രവക്താവ് നുപുര്‍ ശര്‍മ്മ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:Blasphemy Row | പാകിസ്ഥാനിലെ പഴയ വീഡിയോ കല്‍ക്കട്ടയില്‍ പ്രവാചക നിന്ദയെ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലി എന്ന തരത്തില്‍ വൈറല്‍...
Fact Check By: Mukundan KResult: False