
ഡൽഹിയിൽ പരാജയത്തിന് ശേഷം ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ചൂൽ അഴിച്ച് വിട്ടു ആഘോഷിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഡൽഹിക്ക് ശേഷം ചൂലിന്റെ കെട്ട് അഴിച്ച് പഞ്ചാബികളും…”
എന്നാൽ ശരിക്കും ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹി തെരെഞ്ഞെടുപ്പിൽ പരാജയത്തെ തുടർന്ന് പഞ്ചാബിൽ നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ആണോ നാം കാണുന്നത് ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Max24 Punjab എന്ന ഫേസ്‌ബുക്ക് പേജിൽ ലഭിച്ചു. ഈ വീഡിയോ ഡിസംബർ 22, 2024നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Embed Video
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ പഞ്ചാബിലെ ഗുർദാസ്‌പുറിലേതാണ്. ഇവിടെ കഴിഞ്ഞ ഡിസംബറിൽ നടന്ന മുനിസിപ്പൽ കൌൺസിൽ തെരെഞ്ഞെടുപ്പിൽ വാർഡ് നമ്പർ 16ൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി വരുൺ ശർമ്മയുടെ വിജയാഘോഷ ചടങ്ങുകളാണ്. ഈ കൌൺസിലിൻ്റെ എല്ലാം സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ തോൽവിയും കോൺഗ്രസിൻ്റെ വിജയവും ആഘോഷിക്കാൻ ഗുർദാസ്‌പുറിലേ ഹനുമാൻ ചൗക്കിൽ കോൺഗ്രസ് പ്രവർത്തകർ വീഡിയോയിൽ കാണുന്ന പ്രകാരം ആഘോഷം പ്രകടനം നടത്തി. ഈ വീഡിയോയിൽ കാണുന്ന കോൺഗ്രസ് സ്ഥാനാർഥി വരുൺ ശർമ്മയുടെ മറ്റൊരു വീഡിയോയും ഞങ്ങൾക്ക് ഫേസ്‌ബുക്കിൽ ലഭിച്ചു. ഈ വീഡിയോയും ഡിസംബർ 21നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്.
ഡൽഹി തെരെഞ്ഞെടുപ്പ് നടന്നത് ഫെബ്രുവരി 5നും വോട്ട് എന്നാലും ഫലം പ്രഖ്യാപിക്കലും നടന്നത് 8 ഫെബ്രുവരിനാണ്. അങ്ങനെ ഈ വീഡിയോയിൽ കാണുന്ന സംഭവം ഡൽഹി തെരെഞ്ഞെടുപ്പിനെ കാലും മുൻപ് സംഭവിച്ചതാണ്. ഡൽഹിയിലെ തെരഞ്ഞെടുപ്പുമായി സംഭവത്തിന് ബന്ധമുണ്ടാകാൻ സാധ്യതയില്ല.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹി തെരെഞ്ഞെടുപ്പിലുണ്ടായ പരാജയം ആഘോഷിക്കുന്ന പഞ്ചാബികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വിഡിയോയാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ ഗുർദാസ്‌പുർ മുനിസിപ്പൽ കൌൺസിൽ തെരെഞ്ഞെടുപ്പിൽ വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെതാണ്. ഡിസംബർ 2024ലാണ് ഈ തെരഞ്ഞെടുപ്പുണ്ടായത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ആം ആദ്മി പാർട്ടി ഡൽഹി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പഞ്ചാബിൽ അതിൻ്റെ പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ്
Written By: Mukundan KResult: Misleading
