FACT CHECK: പാകിസ്ഥാനില്‍ ഹിന്ദുകളുടെ മുകളില്‍ ക്രൂരത എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ദേശിയം

പാകിസ്ഥാനില്‍ ഹിന്ദുകളുടെയും മറ്റേ ന്യുനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ക്രൂരതകളുടെ വീഡിയോകളും ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ചില വീഡിയോകളും ചിത്രങ്ങളും തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈയിടെയായി ബംഗ്ലാദേശിലെ ഒരു സ്ത്രിയുടെയും മകന്‍റെയും ചിത്രം പാകിസ്ഥാനില്‍ ക്രിസ്ത്യാനികളുടെ മുകളില്‍ ക്രൂരത എന്ന തരത്തിലുള്ള പ്രചരണം നടത്താനായി ഉപയോഗിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ വസ്തുതകൾ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

FACT CHECK: ബംഗ്ലാദേശിലെ അമ്മയുടെയും മകന്‍റെയുംചിത്രം പാകിസ്ഥാനിലെ ന്യുനപക്ഷ പീഡനം എന്ന തരത്തില്‍ പ്രചരിക്കുന്നു…

പാകിസ്ഥാനില്‍ ഹിന്ദു മതന്യുനപക്ഷ പൌരന്മാരെ ക്രൂരതക്ക് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809 ലേക്ക് വസ്തുത അറിയാനായി അയച്ചിരുന്നു. 

വീഡിയോയില്‍ ചുവപ്പ് ടി-ഷര്‍ട്ട് ധരിച്ച ഒരാള്‍ രണ്ട് സ്ത്രികളെ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോയില്‍ കാണുന്ന സ്ത്രീകള്‍ ഹിന്ദു അന്നെന്നും ഇവരുടെ മുകളില്‍ പാകിസ്ഥാനികൾ നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണിത് എന്ന തരത്തിലാണ് ഈ വീഡിയോ വാട്ട്സ്സാപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. കുടാതെ മര്‍ദ്ദനം ഏല്‍ക്കുന്ന സ്ത്രികളും ഹിന്ദുക്കളല്ല. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

വാട്ട്സാപ്പ് വീഡിയോ-

 വീഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “പാകിസ്താനിലെ ഹിന്ദു പെൺകുട്ടികൾ തങ്ങൾക്കെതിരെയുണ്ടായ ആക്രമണത്തിൽ പോലീസിൽ പരാതി പറഞ്ഞതിന് കിട്ടിയ ശിക്ഷ. നമ്മുടെ ഒരു തെണ്ടി ഹിന്ദുനാമധാരി പണിയില്ലാ വക്കീൽ ചാനലിൽ ഇരുന്ന് പറയുകയുണ്ടായി ഹിന്ദുക്കൾ പാകിസ്ഥാനിലെ ഭരണ സംവിധാനം ഉപയോഗിക്കാത്തതാണ് അവരുടെ പ്രശ്നങ്ങൾക്ക് കാരണം എന്ന്. അവന് ഇതൊന്നെത്തിച്ചു കൊടുക്കാമോ?”

ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഫെസ്ബൂക്കില്‍ പ്രചരണം:

FacebookArchived Link

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് അന്വേഷിക്കാനായി വീഡിയോയുടെ ചില പ്രധാന ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ട് ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ വാര്‍ത്ത‍യുടെ ലിങ്ക് ലഭിച്ചു.

The News NowArchived Link

ദി ന്യൂസ്‌ നാവ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം സംഭവം നടന്നത് ജമ്മു കശ്മീരിലെ രാജവരിയിലാണ്. വീഡിയോയില്‍ കാണുന്ന രണ്ട് സ്ത്രികള്‍ 45 വയസായ സകീന ബെഗമും 19 വയിസായ മകള്‍ അബിദ കൌസര്‍ എന്നിവരാണ്. ചുവപ്പ് ടി-ഷര്‍ട്ടില്‍ ഇവരെ മര്‍ദിക്കുന്ന വ്യക്തി പമ്മി എന്ന പേരുള്ള ഒരു സിഖ് യുവാവാണ്. വാര്‍ത്ത‍ പ്രകാരം 2018ല്‍ ഈ രണ്ട് സ്ത്രികളും പമ്മിയുടെ ഭാര്യയും തമ്മില്‍ ഒരു തര്‍ക്കുമുണ്ടായി. ഇതിനെ തുടര്‍ന് ഈ രണ്ട് സ്ത്രികള്‍ പമ്മിയുടെ ഭാര്യയെ മര്‍ദിച്ചു എന്ന് പമ്മിയുടെ ഭാര്യ ആരോപിക്കുന്നു. ഇത് കേട്ട് പമ്മി ഈ രണ്ട് സ്ത്രികളുടെ അടുത്ത് പോയി അവരെ മര്‍ദിക്കുകയുണ്ടായി. ഈ സംഭവത്തിന്‍റെ വീഡിയോ വാട്ട്സാപ്പില്‍ വൈറല്‍ ആയതോടെ ജമ്മു കാശ്മീര്‍ പോലീസ് പമ്മിയെ പിടികുടി. താഴെ നല്‍കിയ ട്വീട്ടില്‍ ജമ്മു കാശ്മീര്‍ പോലിസ് പമ്മിയുടെ മുകളില്‍ ചുമത്തിയ വകുപ്പുകളും അറസ്റ്റിനെ സംബന്ധിച്ച് മറ്റു വിവരങ്ങളും നല്‍കിട്ടുണ്ട്.

നിഗമനം

പ്രസ്തുത വാട്ട്സ്സാപ്പ് സന്ദേശത്തിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായി തെറ്റാണ്. 2018ല്‍ ജമ്മു കശ്മീരിലെ രജൌരിയില്‍ രണ്ട് മുസ്ലിം സ്ത്രികളുടെ മുകളില്‍ ഒരു സിഖ് യുവാവ് കാണിച്ച ക്രൂരതയുടെ വീഡിയോ പാകിസ്ഥാനില്‍ ഹിന്ദുകളെ പിഡിപ്പിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുകയാണ്.

Avatar

Title:FACT CHECK: പാകിസ്ഥാനില്‍ ഹിന്ദുകളുടെ മുകളില്‍ ക്രൂരത എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False