തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

രാഷ്ട്രീയം | Politics

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

പ്രചരണം 

തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.  

FB postarchived link

എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

കർണ്ണാടകയിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷം തെലിംഗാനയിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും കർണ്ണാടകയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ചില പ്രചരണങ്ങൾക്ക് മുകളിൽ ഞങ്ങൾ ഫാക്റ്റ് ചെക്ക് നടത്തി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

വീഡിയോ ഞങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ചപ്പോൾ സംഘർഷം നടക്കുന്ന സ്ഥലത്തെ ട്രാഫിക് ബൂത്തിൽ ഒരു ഘട്ടത്തിൽ ജങ്കാവ്  എന്ന് തെലുങ്ക് ഭാഷയിൽ എഴുതിയിരിക്കുന്നതായി കണ്ടെത്തി.

തെലുങ്കിലെ നിരവധി സൈൻ ബോർഡുകളും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ചിത്രവും പേരുമുള്ള ഒരു ഹോർഡിംഗും വീഡിയോയിൽ പലയിടത്തും കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ, ആളുകൾ പിങ്ക് സ്കാർഫുകൾ ധരിച്ചിരിക്കുന്നത് കാണാം. സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ  (ടിആർഎസ്) പതാകയുടെത്  പിങ്ക് നിറമാണ്.

ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് നിരവധി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. തെലങ്കാന രാഷ്ട്ര സമിതിയും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് 2022 ഫെബ്രുവരി 10-ന് ETV തെലങ്കാന റിപ്പോർട്ട് ചെയ്തു. തെലുങ്കിലെ ഒരു കീവേഡ് തിരയൽ 2022 ഫെബ്രുവരി 9 -ന് ടിവി9 തെലുങ്ക് ലൈവ് സ്ട്രീം ചെയ്ത അതേ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോയിഅന്വേഷണത്തിൽ ലഭിച്ചു.

2022 ഫെബ്രുവരി 9-ന് NTV തെലുങ്ക് ജങ്കാവ് സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ടിആർഎസ് നേതാവും ജങ്കാവ്  എംഎൽഎയുമായ മുത്തിറെഡ്ഡി യാദഗിരി റെഡ്ഡി ഫെബ്രുവരി 9 ന് തന്റെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ആന്ധ്രാപ്രദേശ് വിഭജനത്തെ കുറിച്ച് മന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പരാമർശത്തെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വിളിച്ചിരുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കരിങ്കൊടിയുമായി മോട്ടോർ സൈക്കിൾ റാലി നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനെ ടിആർഎസ്, ബിജെപി പ്രവർത്തകർ എതിർത്തതോടെ ഏറ്റുമുട്ടി. ദി ഹിന്ദുവിലും  സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾക്ക് കർണ്ണാടകയിൽ ഇപ്പോൾ നടക്കുന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ദൃശ്യങ്ങൾ തെലിംഗാനയിൽ നിന്നുള്ളതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

Fact Check By: Vasuki S 

Result: MISLEADING