FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ വാക്സിനെ ഭയന്ന് നിലവിളിക്കുന്നത് തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയല്ല… വസ്തുതയറിയൂ…

അന്തര്‍ദേശിയ൦ | International കൌതുകം

വിവരണം 

ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായതും ലോകമെമ്പാടും വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചതുമായ വിവരങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലോകത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും വാക്സിന്‍ സ്വീകരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നമ്മള്‍ വാര്‍ത്താ- സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിരുന്നു.

ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ ആണുള്ളത്. കൈയ്യുടെ ഉരത്തില്‍  വാക്സിന്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ഭയം മൂലം വാവിട്ടു കരയുന്ന വ്യക്തിയുടെയും ചിരിയടക്കി നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ദൃശ്യങ്ങളാണ് വീഡിയോയില്‍. 

archived linkFB post

കാണുമ്പോള്‍ ആരിലും ചിരി ഉണര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഭയന്ന് കരയുന്ന വ്യക്തി  തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയാണെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. 

പ്രചാരണത്തെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് വെറും പൊള്ളയായ വാദമാണെന്ന് തെളിഞ്ഞു. വിശദാംശങ്ങള്‍ പറയാം

വസ്തുതാ വിശകലനം 

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍ എടുത്ത് അവയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോ ചൈനയിലെ സാമൂഹ്യ മാധ്യമമായ വിബോയില്‍ രണ്ടു വര്‍ഷം മുമ്പ് പ്രചരിച്ചിരുന്നു എന്ന് വിവരിക്കുന്ന ഒരു റഷ്യന്‍ ലേഖനം  ലഭിച്ചു. 

കൂടാതെ പ്രസ്തുത വീഡിയോ രണ്ടു വര്‍ഷം മുമ്പ് അതായത് 2018 ല്‍ ചില യുട്യുബ് ചാനലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

youtube 

വീഡിയോ പ്രസിദ്ധീകരിച്ച ഒരു യുട്യുബ് ചാനലില്‍ ഇത് യാഥാര്‍ഥ്യമാണോ അതോ തമാശയ്ക്കായി ചിത്രീകരിച്ചതാണോ എന്ന് സംശയമുണ്ട് എന്ന് ഒടുവില്‍ പറയുന്നുണ്ട്.

screenshot-www.youtube.com-2021.02.03-20_25_24.png

 വീഡിയോ ചൈനയില്‍ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു. ഏതായാലും ഇത് തായ്ലാന്‍ഡ് ആരോഗ്യ മന്ത്രിയല്ല. അദ്ദേഹത്തിന്‍റെ ചിത്രം താഴെ കൊടുക്കുന്നു.

screenshot-pharmaboardroom.com-2021.02.03-19_43_39.png

തായ് ലാന്‍ഡ്‌ ആരോഗ്യമന്ത്രിയുടെ പേര് അനുതിന്‍ ചാണ്‍വിക്രകുല്‍ എന്നാണ്. അദ്ദേഹത്തെ പറ്റി റിപ്പബ്ലിക് ടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇവിടെ വായിക്കാം.

പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. പ്രസ്തുത വീഡിയോ രണ്ടു വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രച്ചരിക്കുന്നതാണ്. 

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങളിലുള്ളത് തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയല്ല. രണ്ടു വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോയിലുള്ളത് ചൈനക്കാരനായ ഒരു വ്യക്തിയാണെന്ന് അനുമാനിക്കുന്നു.

Avatar

Title:വീഡിയോ ദൃശ്യങ്ങളില്‍ വാക്സിനെ ഭയന്ന് നിലവിളിക്കുന്നത് തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയല്ല… വസ്തുതയറിയൂ…

Fact Check By: Vasuki S 

Result: False