
ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലും ഫുട്ബോൾ മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതലും. ഖത്തറിൽ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ നിന്നുള്ള വാർത്തകളോടൊപ്പം ചില തെറ്റായ പ്രചരണങ്ങളും ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പന്തുമായി ഒരാൾ പറന്നു വരുന്നു എന്ന വാർത്തയുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സൗദി അറേബ്യയുടെ പതാകയുമേന്തി ഡ്രോനിലൂടെ സ്റ്റേഡിയത്തിലേക്ക് ഒരാൾ വന്നിറങ്ങുന്നതും റഫറിയുടെ കയ്യിലേക്ക് ഫുട്ബോൾ നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ലോകകപ്പ് മത്സരത്തിന്‍റെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് സൂചിപ്പിച്ച് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഗ്രൗണ്ടിൽ പറന്നുവന്ന് കളിക്കേണ്ട പന്തുമായി സൗദി പൗരൻ !”
എന്നാൽ ഈ വീഡിയോയ്ക്ക് ലോകകപ്പ് ഫുട്ബോൾ മത്സരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2019 മെയ് മൂന്നിന് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. സൌദിയിലെ സുൽത്താൻ ഹംദി എന്ന മാധ്യമ പ്രവർത്തകനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. “ഇത് ഒരു മാർവൽ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ കാണപ്പെടാം, പക്ഷേ ഇത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. വ്യാഴാഴ്ച സൗദി കിംഗ് കപ്പ് ഫൈനലിൽ, റഫറിക്ക് ഫുട്ബോൾ കൈമാറാൻ ഒരാൾ വായുവിലൂടെ പറന്നു. ഇത്തിഹാദ് vs താവോൺ അൽ റിയാദ് ഫൈനൽ മത്സരം കിക്ക്-സ്റ്റാർട്ട് ചെയ്യാൻ ഒരു ഉദ്യോഗസ്ഥൻ ഡ്രോണിൽ പറക്കുന്നത് കണ്ടു.” എന്ന വിവരണം നല്‍കിയിട്ടുണ്ട്.

കൂടാതെ ആഡ് സ്പോർട്സ് എന്ന യൂട്യൂബ് ചാനലിൽ 2019 മെയ് രണ്ടിന് അറബി ഭാഷയിലെ അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 3.26 മിനിട്ട് മുതല്‍ 4.28 മിനിറ്റ് വരെ വൈറല്‍ വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ കാണാവുന്നതാണ്. അറബി ഭാഷയിലുള്ള അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് “അൽ-ഇത്തിഹാദ്, അൽ-താവൂൺ എന്നീ ടീമുകളുടെ ഫൈനൽ” എന്നാണ്.
<iframe width=”1182″ height=”665″ src=”https://www.youtube.com/embed/cGvyl-DH6ns” title=”بث مباشر.. نهائي #كأس_خادم_الحرمين_الشريفين بين #الاتحاد_التعاون” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
“സൗദി അറേബ്യയിൽ ഡ്രോൺ ഉപയോഗിച്ച് പന്ത് എത്തിക്കുന്ന വ്യക്തി” എന്ന വിവരണത്തോടെ മറ്റൊരു യുട്യൂബ് ചാനല്‍ 2019 മേയ് നാലിന് ഇതേ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. 2019 ല്‍ നടന്ന സൌദി കിങ് കപ്പ് ഫൈനല്‍ മല്‍സരത്തിലെതാണ് ദൃശ്യങ്ങള്‍.
അറബ് ന്യൂസ് എന്ന മാധ്യമം 2019 മെയ് രണ്ടിന് സൗദി കിങ് കപ്പ് ഫൈനൽ മത്സരത്തിന്‍റെ വാർത്ത നൽകിയിട്ടുണ്ട്. റിയാദിലെ കിങ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരങ്ങൾ നടന്നത്. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ മല്‍സര വേദിയില്‍ അതിഥിയായി എത്തിയിരുന്നു. ലേഖനത്തില്‍ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിൽ 2019 മെയ് മാസം രണ്ടാം തീയതി നടന്ന കിംഗ് കപ്പ് ഫൈനലിൽ, ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ബോളുമായി ഡ്രോനിലൂടെ വരുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണിത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. 2019ലെ സൗദി കിങ് കപ്പ് ഫൈനൽ മത്സരത്തിന്‍റെ ഭാഗമായി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടയില്‍ നടന്നത് എന്ന മട്ടില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. ഖത്തർ ലോകകപ്പ് മത്സരങ്ങളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡ്രോണ്‍ വഴി മൈതാനത്ത് ഫുട്ബോള്‍ എത്തിക്കുന്ന ഈ പഴയ വീഡിയോയ്ക്ക് ഖത്തര്‍ വേള്‍ഡ് കപ്പ് മല്‍സരവുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: Misleading