
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ പേര് കേടാക്കാന്‍ മനപ്പൂര്‍വം ഓക്സിജന്‍ പാഴാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന്‍ കണ്ടെത്തി കുടാതെ ഈ വീഡിയോക്ക് നിലവിലെ കോവിഡ് പരിസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ടാങ്കറില്‍ നിന്ന് വായു വേഗത്തില്‍ പുറത്ത് വരുന്നതായി കാണാം. ഈ ടാങ്കര്‍ രാജസ്ഥാനില്‍ സര്‍ക്കാര്‍ പാഴാക്കുന്ന പ്രാണവായുവിന്‍റെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഓക്സിജൻ കിട്ടാതെ കൊറോണ രോഗികൾ മരിക്കുന്നു എന്ന് ഒരു വശത്ത് സംസ്ഥാനങ്ങൾ പറയുന്ന സമയത്ത് തന്നെ
മറുവശത്ത് മോദിജിയോടുള്ള കലിപ്പിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രസർക്കാർ നൽകിയ ഓക്സിജൻ സംഭരിക്കാൻ കണ്ടെയ്നർ ഇല്ലാത്തത് കാരണം
ഇപ്പോൾ കൈയ്യിലുള്ള ഓക്സിജൻ കണ്ടെയ്നറിൽ നിന്ന് തുറന്ന് കളഞ്ഞ് പാഴാക്കി കേന്ദ്രം തരുന്ന ഓക്സിജൻ വാങ്ങാനുളള “പുതിയ പദ്ധതി “
മോദിയെ എതിർക്കുക എന്ന് പറഞ്ഞ് സാധാരണ ജനങ്ങൾ മരിച്ച് വീണാലും ശരി ആ ശവശരീരത്തിൽ കയറി നിന്ന് രാഷ്ട്രീയം കളിക്കാൻ മടിയില്ലാത്ത കഴുകൻകൂട്ടങ്ങൾ”
എന്നാല്‍ പോസ്റ്റില്‍ വാദിക്കുന്നത് നമുക്ക് പരിശോധിച്ച് നോക്കാം.
വസ്തുത അന്വേഷണം
സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. ഈ വീഡിയോ 9 മാസം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്.
രാജസ്ഥാനിലെ ജയ്പൂറില്‍ ജൂലൈ 24, 2021ന് ഒരു ടാങ്കര്‍ റെയില്‍വേ പാലത്തില്‍ ഇടിച്ച് ടാങ്കറിലെ ഗ്യാസ് പുറത്ത് വന്നു. പക്ഷെ വലിയ അപകടം സംഭവിച്ചില്ല, അധികൃതരുടെ സമയോചിത ഇടപെടല്‍ മൂലം സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ട് വന്നു.

ലേഖനം വായിക്കാന്‍-Patrika | Archived Link
എസ്.എച്.ഓ. ഇന്ദ്രരാജ് മരോടിയ പത്രികയോട് പറയുന്നു, ജൈപൂറിലെ ശിവദാസ്‌പ്പുര പ്രദേശത്തില്‍ രാധസ്വാമി സത്സസങ് വ്യാസിന്‍റെ സമീപമുള്ള റെയില്‍വേ പാലത്തില്‍ ഇടിച്ച് അമ്മോണിയ ഗാസ് ലീക്ക് ആയി. പക്ഷെ പോലീസിന്റെയും ഫയര്‍ ബ്രിഗേഡിന്‍റെയും ശ്രമങ്ങള്‍ മൂലം ഗാസിന് തീ പിടിച്ചില്ല.
നിഗമനം
കഴിഞ്ഞ കൊല്ലം രാജസ്ഥാനില്‍ നടന്ന ടാങ്കര്‍ അപകടത്തിന്‍റെ വീഡിയോയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ മോശമായി ചിത്രികരിക്കാന്‍ ഓക്സിജന്‍ പാഴാക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രാജസ്ഥാനില്‍ കഴിഞ്ഞ കൊല്ലമുണ്ടായ ടാങ്കര്‍ അപകടത്തിന്‍റെ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
