അഹമ്മദാബാദില്‍ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പ് ടേക്ക് ഓഫ്‌ ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ… 

ദുരന്തം

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വിമാന ദുരന്തത്തിന് പല ദൃശ്യങ്ങളും പ്രസ്തുത വിമാനവുമായി ബന്ധപ്പെട്ടത് എന്നാ തരത്തില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ള  ടേക്ക്ഓഫ് ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. 

എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന വീഡിയോയുടെ  അടിക്കുറിപ്പ് ഇങ്ങനെ: “അപകടം നടക്കുന്നതിന്റെ തൊട്ടു മുൻബ് 

https://archive.org/details/screencast-www_facebook_com-2025_06_16-19_59_49

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലേത് അപകടത്തില്‍പെട്ട വിമാനമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വിമാനത്തിന്‍റെ  മോഡല്‍ ബോയിങ് 777-300 ER ആണെന്നും കോഡ് VT-ALM ആണെന്നും  വ്യക്തമാണ്. എയര്‍ ഇന്ത്യ അപകടത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്ത ട്വീറ്റില്‍ നല്‍കിയിരിക്കുന്ന, അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ  മോഡലും കോഡും വ്യത്യസ്തമാണ്. 

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ടത് ബോയിങ് 787-8 വിമാനമാണെന്ന് എയര്‍ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 2025 ജൂണ്‍ 12 ന് ഉച്ചയ്ക്ക് 1.38ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട AI-171 നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. അതിനാല്‍  പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു എയര്‍ഇന്ത്യ വിമാനത്തിന്‍റെതാണെന്ന് ഉറപ്പായി. 

പ്രചരിക്കുന്ന വീഡിയോയില്‍ വാട്ടര്‍മാര്‍ക്ക് കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ Plane Beaveryyz എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2025 മെയ് 31ന്  ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടു.

A screenshot of a video chat

AI-generated content may be incorrect.

ടൊറൊന്‍ഡോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട AI190 വിമാനത്തിന്‍റെ ദൃശ്യങ്ങളാണെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവിധ വിമാനങ്ങളുടേ ടേക്ക് ഓഫും ലാന്‍ഡിങുമെല്ലാം ക്യാമറയില്‍ ചിത്രീകരിച്ച് പങ്കുവെയ്ക്കുന്ന പേജാണിത്. മറ്റ് പല വിമാനങ്ങളുടെ വീഡിയോകള്‍  ഈ പേജില്‍ കൊടുത്തിട്ടുണ്ട്. 

ദൃശ്യങ്ങള്‍ അപകടത്തില്‍പെട്ട വിമാനത്തിന്‍റെതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ടൊറൊന്‍ഡോയില്‍നിന്നുള്ള പഴയ വീഡിയോ ആണ്. ടോറന്റോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തിന്‍റെ ഈ വീഡിയോ ഇന്ത്യയില്‍ ചിത്രീകരിച്ചതല്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഹമ്മദാബാദില്‍ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പ് ടേക്ക് ഓഫ്‌ ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ… 

Written By: Vasuki S  

Result: False