ശബരിമലയില്‍ അയ്യപ്പ ഭക്തരെ വഹിക്കുന്ന ബസ് തടയുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിന്‍റെതാണ്  

Misleading Political

കേരളത്തില്‍ ശബരിമല സീസണ്‍ നടക്കുന്നു. വലിയ തോതില്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇതിനിടെ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്‍ ഭക്തരുടെ ബസ് തടയുന്നത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ അയ്യാപ്പന്മാരുടെ ബസിനെ തടഞ്ഞു വെച്ചതായി നമുക്ക് കാണാം. ബസ് ജീവനക്കാര്‍ ആദ്യം ഇവരോട് അപേക്ഷ നടത്തുന്നു. ഞങ്ങള്‍ അല്ല നിങ്ങളെ തടഞ്ഞു വെച്ചിരിക്കുന്നത് പോലീസ് ആണ് എന്ന് ഈ ബസ് ജീവനകാര്‍ അയ്യപ്പന്മാരെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതായി കാണാം. പിന്നിട് കേരള പോലീസ് ബസില്‍ താങ്ങാവുന്നതില്‍ അധികം യാത്രക്കാരെ  കുത്തിനിറയ്ക്കുന്നു പിന്നിട് ബ്ലോക്കേഡ് നടത്തി തിരക്കുണ്ടാക്കുന്നു എന്ന തരത്തില്‍ പല ആരോപണം ഈ ജീവനകാര്‍ വീഡിയോയില്‍ ഉന്നയിക്കുന്നുണ്ട്.

വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*അയ്യപ്പന്മാർ*

(ഹിന്ദു ഭക്തർ)

*എക്കാലത്തും* *ചണ്ടിപ്പണ്ടാറങ്ങളോ?*

ഇതിനൊന്നും അറുതിയില്ലേ… മനുഷ്യാവകാശത്തിന്‍റെ

കമ്മീഷൻ (പറ്റുന്നവർ) കേരളത്തിൽ മരിച്ചോ…?

എന്നാല്‍ ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നത്തിനിടെ ഇങ്ങനെയൊരു സംഭവം ഈയിടെ നടന്നിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബ് ചാനലില്‍ ലഭിച്ചു. Village Vartha എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ഡിസംബര്‍ 13, 2023നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. 

ഈ വീഡിയോയില്‍ ഈ ജീവനക്കാരന്‍ പറയുന്നു പോലീസ് ഗതാഗതം ശരിക്ക് കൈകാര്യം ചെയ്യാത്തതിനാല്‍ KSRTC ജീവനക്കാര്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ KSRTC ജീവനകാര്‍ന്‍ അയ്യപ്പന്മാരോട് പറയുന്നു ഞങ്ങള്‍ അല്ല നിങ്ങളെ തടയുന്നത് പോലീസ് ആണ് ഞങ്ങളെ കുറ്റപെടുത്തരുത്. 

കഴിഞ്ഞ കൊല്ലം ശബരിമല സീസണില്‍ ഗതാഗത പ്രശ്നങ്ങളെ കുറിച്ച് മനോരമ ചെയ്ത വാര്‍ത്ത‍ നമുക്ക് കാണാം. കഴിഞ്ഞ കൊല്ലം തിരക്ക് കാരണം ദര്‍ശനം നേടാന്‍ പറ്റാത്ത പല ഭക്തര്‍മാര്‍ നിലയ്ക്കലില്‍ മാല അഴിച്ച് നേയ്തേങ്ങ അടിച്ച് മടങ്ങി എന്ന് വാര്‍ത്ത‍യില്‍ പറയുന്നു. നിലയ്ക്കല്‍ നിന്ന് പമ്പ പോകുന്ന വണ്ടികള്‍ വിടാതെ തടഞ്ഞു വെച്ചതിനാല്‍ അയ്യപ്പന്മാര്‍ കഷ്ടപെടുന്നതും നമുക്ക് റിപ്പോര്‍ട്ടില്‍ കാണാം.

നിഗമനം

അയ്യപ്പന്മാരുടെ ബസ് തടഞ്ഞത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിന്‍റെതാണ്. നിലവിലെ ശബരിമല സീസണുമായി യാതൊരു ബന്ധവും ഈ ദൃശ്യങ്ങള്‍ക്കില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ശബരിമലയില്‍ അയ്യപ്പ ഭക്തരെ വഹിക്കുന്ന ബസ് തടയുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിന്‍റെതാണ്

Written By: Mukundan K  

Result: Misleading