ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ഇതിനിടെ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നേപ്പാളില്‍ നിന്ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്ക് എടുക്കാന്‍ വരുന്ന ഭക്തജനങ്ങളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിലെ വീഡിയോയില്‍ നമുക്ക് ഒരു വിശാല കലാശയാത്ര കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ജെയ് ശ്രീറാം 🙏നേപ്പാളിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സീതാദേവിയുടെ അമ്മയുടെ ഭവനത്തിൽ നിന്ന് സമ്മാന ഘോഷയാത്ര🚩🚩🚩🚩

എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഇതിന് മുന്‍പും ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ മുമ്പ് ഇതെ വീഡിയോ അയോധ്യയില്‍ കലശ യാത്ര എന്ന തരത്തില്‍ പ്രച്ചരിക്കുകയുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ച് പ്രസിദ്ധികരിച്ച ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.

Also Read | കലശയാത്രയുടെ ഈ വീഡിയോ അയോധ്യയിലെതല്ല…

വീഡിയോ ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോ ധീരേന്ദ്ര ശാസ്ത്രി ഗ്രേറ്റര്‍ നോയിഡയില്‍ നടത്തിയ ഒരു ഭാഗവദത്തിന്‍റെതാണ്. സ്വധര്‍മ ന്യൂസിന്‍റെ സ്ഥാപകന്‍ സുരാജിത് ദാസ്ഗുപ്തയുടെ ട്വീറ്റ് പ്രകാരം 75,000 സ്ത്രികളാണ് ഈ കലശ യാത്രയില്‍ പങ്കെടുത്തത്.

Archived Link

ഈ ഭാഗവദത്തിനെ കുറിച്ച് പല മാധ്യമ വെബ്സൈറ്റുകളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ജൂലൈ മുതല്‍ 16 ജൂലൈ വരെയായിരുന്നു ഈ ഭാഗവദം സംഘടിപ്പിച്ചിരുന്നത്. ഞായറാഴ്ച്ച രാവിലെയാണ് ഈ ശോഭ യാത്ര തുടങ്ങിയത്. ഗ്രേറ്റര്‍ നോയിഡയിലെ ജെറ്റ്പ്പൂര്‍ എന്ന സ്ഥലത്താണ് ഭാഗവതം നടന്നത്. ഗ്രേറ്റര്‍ നോയിഡയിലെ സിറ്റി പാര്‍ക്കില്‍ നിന്ന് ജെറ്റ്പ്പൂര്‍ വരെ 3 കിലോമീറ്ററാണ് ഈ കലശ യാത്ര നടന്നത്.

വാര്‍ത്ത‍ വായിക്കാന്‍ – Dainik Online | Archived Link

വീഡിയോയില്‍ നമുക്ക് ബാഗേശ്വര്‍ ധാം ഹനുമാന്‍ (ബാലാജി) യുടെ ഭജനകളും കേള്‍ക്കാം. ബാഗേശ്വര്‍ ധാം ക്ഷേത്രത്തിന്‍റെ പൂജാരിയാണ് ധിരേന്ദ്ര ശാസ്ത്രി.

നിഗമനം

നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു വീഡിയോ ഗ്രേറ്റര്‍ നോയിഡയിലെതാണ്. ബാഗേശ്വര്‍ ധാമിലെ പുരോഹിതന്‍ ധിരേന്ദ്ര ശാസ്ത്രിയുടെ ഭാഗവതത്തിന്‍റെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കലാശയാത്രയുടെ ഈ വീഡിയോ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് വരുന്ന ഭക്തരുടെതല്ല...

Written By: Mukundan K

Result: False