FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം...
ജി.സി.ബി. ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറങ്ങുന്ന സ്ത്രികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ ഇന്ന് അഹമദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡോണല്‍ഡ് ട്രംപ്പിന്‍റെയും സന്ദര്‍ശനത്തിനായി കൊണ്ടു വന്ന ജനങ്ങളാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറല്‍ ആകുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്പിന്‍റെ വരവേല്‍പ്പിന് ഒരുക്കിയ പരിപാടിയുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
Archived Link |
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ട്രമ്പിനെ സ്വീകരിക്കാൻ ഡിജിറ്റൽ ഇന്ത്യയിലെ ആളുകളെ BMW വിൽ ഗുജറാത്തിൽ എത്തിക്കുന്നു... #TrumpIndiaVisit #GobackTrump” ഈ വൈറല്‍ പോസ്റ്റിന് വെറും രണ്ട് മണിക്കൂറില്‍ ലഭിച്ചിരിക്കുന്നത് 250 ലധികം ഷെയരുകളാണ്. ഇതേ അടികുരിപ്പും വീഡിയോ പ്രചരിപ്പിക്കുന്ന ചില അന്യ പോസ്റ്റുകല്‍ നമുക്ക് താഴെ കാണാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പില്‍ ഞങ്ങള്‍ക്ക് ഗുജറാത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ ഒന്ന് സന്ദേശ് എന്ന വെബ്‌സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് ഒരു കുറിപ്പ് ലഭിച്ചു. ഗുജറാത്തിയിലുള്ള കുറിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഗുജറാത്തി കുറിപ്പിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണുള്ളത്. കുറിപ്പ് പ്രകാരം വീഡിയോ ഒരു കല്യാണത്തിന്‍റെതാണ്. കല്യാണത്തിനായി എത്തിയ അതിഥികളെ ജി.സി.ബി ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറക്കുന്നതിന്‍റെ ദൃശ്യങ്ങലാണിത് എന്ന് കുറിപ്പ് അറിയിക്കുന്നു. പക്ഷെ സംഭവം ഏത് സ്ഥലത്തെയാണ്, എപ്പോഴത്തെതാണ് എന്ന് കുറിപ്പില്‍ നല്കിട്ടില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോ സുക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ട്രക്കിന്‍റെ രജിസ്ട്രെഷന്‍ നമ്പര്‍ ലഭിച്ചു. ട്രക്കിന്‍റെ നമ്പര്‍ GJ04 AT 5271 എന്ന് നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഈ നമ്പര്‍ ഗുജറാത്തിലെ ഭാവ്നഗര്‍ നഗരത്തിലെതാണ്.
ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഗുജറാത്ത് സമാചാര്‍ എന്ന പ്രമുഖ മാധ്യമത്തിന്‍റെ വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രസിദ്ധികരിച്ചത് ഫെബ്രുവരി 19, 2020 നാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പ്രകാരം ഈ സംഭവം നടന്നത് ഗുജറാത്തിലെ ഭാവ്നഗരില്‍ തന്നെയാണ്. ഒരു ആഴ്ച്ചയായി ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഒരു കല്യാണത്തിനായി വന്ന ആളുകളെ ജെ.സി.ബി ഉപയോഗിച്ച് താഴെ ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രംപ്പിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപെടുത്തി പ്രചരിക്കുന്നത്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും, ലിങ്കും വീഡിയോയും താഴെ നല്‍കിട്ടുണ്ട്.
GSTV | Archived Link |
നിഗമനം
വൈറല്‍ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി യാതൊരു ബന്ധമില്ല.
Title:FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം...
Fact Check By: Mukundan KResult: False