
പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്.
പ്രചരണം
നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് ലക്കില്ലാതെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മടങ്ങുന്നു എന്ന അവകാശവാദവുമായി ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ഭഗവന്ത് മറ്റുള്ളവരുടെ സഹായത്തോടു കൂടി കാറിലേയ്ക്ക് കയറുന്നതും സംസാരിക്കുമ്പോൾ അദ്ദേഹം മദ്യപരുടെ പോലെ നില നഷ്ടപ്പെട്ട രീതിയിൽ നടക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ഭൂരിപക്ഷം യുവ ജനങ്ങളും ലഹരിക്കടിമയായ സംസ്ഥാനമായ പഞ്ചാബ് ഭരിക്കേണ്ട AAP മുഖ്യമന്ത്രി സ്ഥാനാർഥി വിജയം ആഘോഷിച്ച് വീട്ടിൽ പോവുന്ന രംഗം ആണ് എന്തായാലും പഞ്ചാബ് ഇനി പിടിച്ചാൽ കിട്ടില്ല…..😡😡😎😎🤔🤔😝😝😝 അനുഭവിച്ചോ…..😂😂😂”
പ്രചരണത്തെ കുറിച്ച് ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് 2017 മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് എന്ന് വ്യക്തമായി. ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരിഞ്ഞപ്പോൾ 2017 മാർച്ച് ഒമ്പതിന് ഇതേ വീഡിയോയെ കുറിച്ച് ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മൻ കാറിനുള്ളിൽ കയറാൻ ശ്രമിക്കുമ്പോള്‍ വിറയ്ക്കുന്നതായി കാണപ്പെട്ടു. അദ്ദേഹം വളരെ ക്ഷീണിതനാണ്” പഞ്ചാബ് സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിന്‍റെ കാര്യം വരുമ്പോൾ, വോട്ടർമാർക്ക് ഭഗവന്ത് മാനെ അറിയാം. അദ്ദേഹത്തിന്‍റെ റാലികൾ മിക്കവാറും വിജയിച്ചിട്ടുണ്ട്. മുമ്പ് ഒരു ഹാസ്യനടനായിരുന്ന അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ ആക്ഷേപഹാസ്യവും പഞ്ചാബിലെ മത്സരാർത്ഥികളെ ലക്ഷ്യം വച്ചുള്ളതുമാണ്. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുന്ന ഭഗവന്ത് മന്നിന് സംസ്ഥാനത്ത് പിന്തുണയും വെറുപ്പും ഒരുപോലെയാണ്.- ഇതാണ് ലേഖനത്തിന്‍റെ ഉള്ളടക്കം.

മറ്റ് ചില മാധ്യമങ്ങളില്‍ ഇതേ വീഡിയോ ഇതേ കാലത്ത് വന്നിരുന്നു.
അതായത് ആം ആദ്മി പാർട്ടി ഇത്തവണ പഞ്ചാബില്‍ വിജയിച്ച ശേഷം നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിജയാഘോഷത്തിന്‍റെ ഭാഗമായി മദ്യപിച്ചപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്നത് തെറ്റായ വാദമാണ് എന്ന് വ്യക്തമായിട്ടുണ്ട്.
ഭഗവന്ത് മന്നിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പേരിൽ ഇതിനുമുമ്പും മദ്യപിച്ച് പൊതുസ്ഥലങ്ങളിൽ വന്നതിനെക്കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടെന്ന് കാണാൻ കഴിഞ്ഞു. ലോകസഭയിൽ അദ്ദേഹം എംപി ആയിരുന്ന കാലത്ത് മദ്യപിച്ച് എത്തിയെന്ന് ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട യോഗേന്ദ്രയാദവ് ആരോപിച്ചിരുന്നുവെന്ന് 2015 ല്‍ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. നൽകിയിരിക്കുന്ന വീഡിയോ പഴയതാണ്. 2017 മുതൽ ഇൻറർനെറ്റിൽ പ്രചാരത്തിലുണ്ട്. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഇത്തവണ വിജയിച്ചതിന് ശേഷമുള്ള വീഡിയോ ആണിതെന്ന് തെറ്റായ അവകാശവാദമാണ്. ആം ആദ്മി പാർട്ടിയുടെ ഇപ്പോഴത്തെ വിജയവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല
Fact Check By: Vasuki SResult: False
