തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) മധ്യപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ). അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിന്‍റെ മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ഫൈനലിന്‍റെ മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത പാര്‍ട്ടി (BJP), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ (INC) എന്നി ദേശിയ പാര്‍ട്ടികള്‍ക്കൊപ്പം ഭാരതിയ രാഷ്ട്ര സമിതി (BRS), മിസോ നാഷണല്‍ ഫ്രണ്ട് (MNF) പോലെയുള്ള പ്രാദേശിക കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് പ്രധാനപെട്ടതാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ സമൂഹ മാധ്യമങ്ങളിളുടെ വോട്ടര്‍ മാരെ വളയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും ഈ പശ്ചാതലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ അടിപിടിയുണ്ടാക്കി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഉത്തര്‍പ്രദേശില്‍ BJP നേതാകള്‍ ഏറ്റുമുട്ടിയ ഒരു പഴയ സംഭവത്തിന്‍റെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ രണ്ട് നേതാക്കള്‍ തമ്മിലടിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
സ്നേഹത്തിന്‍റെ കട

കോൺഗ്രസ് മധ്യപ്രദേശിൽ തുറന്നപ്പോൾ😂😂😂😂😂😂

(മധ്യപ്രദേശിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ...)

രാഹുല്‍ ഗാന്ധിയുടെ ‘സ്നേഹത്തിന്‍റെ കട’ എന്ന പരാമര്‍ശത്തെ അപഹസിച്ച് മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ്‌ നേതാകള്‍ ഇങ്ങനെ ഏറ്റുമുട്ടി എന്നാണ് പോസ്റ്റില്‍ അവകാശപെടുന്നത്. എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 4 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറില്‍ BJP 2019ല്‍ MP. ശരദ് ത്രിപ്പാഠിയും മെഹ്ദാവള്‍ തെരഞ്ഞെടുപ്പ് മണ്ഡലത്തിന്‍റെ BJP MLA രാകേഷ് സിംഗ് ബഘേല്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മണ്ഡലത്തിന്‍റെ വികസന പരിപാടി ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു കൂടിക്കാഴ്ചയിലാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നിട് കൈയാങ്കളിയായി മാറി. ഈ സംഭവത്തിന്‍റെ വീഡിയോ ANI തന്‍റെ യുട്യൂബ് ചാനലില്‍ 6 മാര്‍ച്ച്‌ 2019ല്‍ പ്രസിദ്ധികരിച്ചതായി നമുക്ക് കാണാം.

NDTVയുടെ റിപ്പോര്‍ട്ട്‌ പ്രകാരം സന്ത് കബീര്‍ നഗര്‍ MP ശരദ് ത്രിപ്പാഠി ഷൂ കൊണ്ട് MLA ബഘേലിനെ മര്‍ദിച്ചു. കുടാതെ അസഭ്യം പറയുകയും ചെയ്തു. ANIക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ത്രിപ്പാഠി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കുടാതെ തന്‍റെ ആത്മരക്ഷാര്‍ത്ഥമാണ് ബഘേലിനെ മര്‍ദിച്ചത് എന്ന് അവകാശിച്ചിരുന്നു.

ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്‌ പ്രകാരം, “തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, ഇത്തരത്തില്‍ അച്ചടകമില്ലയമ ഒരിക്കിലും സഹിക്കാനാകില്ല” എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചു. വിവാദം ഒരു റോഡിന്‍റെ ക്രെഡിറ്റിന്‍റെ കാരണം കൊണ്ടാനുണ്ടായത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിഗമനം

മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പട്ടികയുടെ മുകളില്‍ തല്ലുടുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 4 കൊല്ലം മുമ്പ് ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറില്‍ BJP MPയും BJP MLAയും തമ്മില്‍ നടന്ന കൈയാങ്കളിയുടെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഉത്തര്‍പ്രദേശില്‍ BJP നേതാക്കള്‍ തമ്മില്‍ നടന്ന കൈയാങ്കളിയുടെ പഴയ വീഡിയോ കോണ്‍ഗ്രസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Written By: K. Mukundan

Result: False