
ഉത്തർപ്രദേശിലെ അലിഗഡില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാരൻ ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ ഫാസ്കില്‍ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകരുന്നതും എന്നിട്ട് അതിലേക്ക് തുപ്പുന്നതും കാണാം. 2024 ജൂലൈ മാസം അലിഗഡ് കോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നും മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാനാണിത് എന്നും ആരോപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*അലിഗഡ് കോടതിയിൽ നിന്നുള്ള സ്പിറ്റ് ജിഹാദിൻ്റെ (ജൂലൈ 2024) പുതിയ വീഡിയോ. ഹിയറിങ് നടത്തുന്ന ജഡ്ജിക്ക് തൻ്റെ പ്യൂണിനെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അവൻ തൻ്റെ മേശയ്ക്കരികിൽ ഒരു ഒളിക്യാമറ സ്ഥാപിച്ചു. പ്യൂണിനോട് വെള്ളം ചോദിച്ചു. ജഗ്ഗിൽ നിന്ന് ഗ്ലാസിലേക്ക് വെള്ളം ഒഴിച്ച ശേഷം പ്യൂൺ അതിൽ തുപ്പി. ആരെന്തു പറഞ്ഞാലും മതഭ്രാന്തന്മാർക്ക് അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. ചിന്ത തന്നെ വിഷലിപ്തമാകുമ്പോൾ പരസ്പര സാഹോദര്യവും ഗംഗാ-ജമുനി സംസ്കാരവും എല്ലാം വെറും അസംബന്ധമാണ്. കോടതിയും സുരക്ഷിതമല്ല. സ്വന്തം കണ്ണുകൊണ്ട് കാണുക.👇🏿*”
എന്നാല്‍ സംഭവത്തിന് വർഗീയ കോണുകളൊന്നുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വൈറലായ വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ചിലതിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍, 2018 മെയ് 29 ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു.
റിപ്പോർട്ട് അനുസരിച്ച്, കുടിവെള്ളത്തിൽ തുപ്പുന്നത് ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ വികാസ് ഗുപ്തയാണ്. ഉത്തർപ്രദേശിലെ അലിഗഢിൽ ക്ലാസ് ഫോര്‍ ജീവനക്കാരനായ വികാസ് ഗുപ്ത ഉമിനീർ വെള്ളത്തിൽ കലർത്തി വനിതാ ജഡ്ജിക്ക് നൽകിയതാണ്. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഗുപ്തയെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും ജില്ലാ ആന്‍റ് സെഷൻസ് കോടതി ജഡ്ജി പികെ സിംഗ് സംഭവം സ്ഥിരീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ജീവനക്കാരന്‍റെ പ്രവൃത്തികളില്‍ സംശയം തോന്നിയതിനെ തുടർന്ന് ജഡ്ജി ഫോൺ കാമറ വെച്ചെന്നും അതോടെ സംഭവം പുറത്തറിഞ്ഞുവെന്നുമാണ് മറ്റൊരു റിപ്പോർട്ട്. പ്യൂണിനെ ഉടൻ സസ്‌പെൻഡ് ചെയ്തു.
സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍:
ഇതിൽ നിന്ന് വൈറലായ വീഡിയോ ആറ് വര്‍ഷം പഴക്കമുള്ളതാണ് എന്നു വ്യക്തമായി. മാത്രമല്ല, ഇയാള്‍ മുസ്ലിം സമുദായമല്ല, ഹിന്ദുവാണ്. 2018-ൽ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വികാസ് ഗുപ്തയാണ് പ്രതിയെന്നും വര്‍ഗ്ഗീയ തലങ്ങള്‍ ഇല്ലെന്നും ഉറപ്പിക്കാം. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ വാര്‍ഗീയ തലങ്ങളുണ്ടെന്ന് പരാമര്‍ശമില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. അലിഗഢിലെ കോടതിയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ജഡ്ജിക്ക് കൊടുക്കാനുള്ള കുടിവെള്ളത്തില്‍ തുപ്പുന്ന സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല. പ്രതിയായ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വികാസ് ഗുപ്ത മുസ്ലീം ആയിരുന്നില്ല, ഹിന്ദു ആയിരുന്നു. മാത്രമല്ല, വീഡിയോ 2018 ലേതാണ്. വീഡിയോയ്ക്ക് വർഗീയ തലങ്ങളില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘യുപി കോടതി ജീവനക്കാരന്‍ ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിയ പഴയ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല, സത്യമറിയൂ…
Written By: Vasuki SResult: False
