ഈജിപ്തില്‍ നിന്നുള്ള പഴയ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുന്നു…
ഡിപിഎസ് വൽസാദ് സ്‌കൂൾ അധ്യാപകൻ ഷക്കീൽ അഹമ്മദ് അൻസാരിയെ ക്ലാസിൻ്റെ നടുവിൽ വെച്ചാണോ ഇയാൾ കുട്ടിയെ തല്ലുന്നത്?
തങ്ങളുടെ സ്‌കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ലെന്ന് ഡിപിഎസ് വൽസാദ് ഫാക്‌ട് ക്രെസെൻഡൊയോട് പറഞ്ഞു. ഈ സംഭവം അവരുടെ സ്കൂളിൽ നിന്നല്ല.
ഒരാള്‍ ചെറിയ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കുഞ്ഞുങ്ങളെ വരിവരിയായി നിര്‍ത്തിയശേഷം ഓരോ കുട്ടികളെയായി ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുജറാത്തിലെ ഡിപിഎസ് രാജ്ബാഗ് സ്‌കൂളിലെ ഇസ്ലാം മതവിഭാഗത്തില്‍ പെട്ട അധ്യാപകനാണ് ഇയാള്‍ എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എന്ത് നമ്പറുകളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും, ഈ വീഡിയോ എല്ലാവർക്കും അയക്കുക, ഇത് രാജ്‌ബാഗിലെ ഡി.പി.എസ് സ്‌കൂളിലെ ഒരു അധ്യാപകൻ്റെ ദയയില്ലാത്ത പ്രവൃത്തിയാണ്, ഷക്കീൽ അഹമ്മദ് അൻസാരി വൽസാദ്. വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ വലിയ മാറ്റമുണ്ടാക്കുന്നു
സ്‌കൂളും അടച്ചിട്ടിരിക്കുകയാണ്. വീഡിയോ
വൈറലാകുന്നത് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.”
എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ദൃശ്യങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളായി വിഭജിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2014 ഓഗസ്റ്റിൽ ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.
വാർത്ത പ്രകാരം വൈറലാകുന്ന വീഡിയോ ഈജിപ്തിലെ ഒരു അനാഥാലയത്തിൽ നിന്നുള്ളതാണ്. അവിടുത്തെ മാനേജർ കുട്ടികളെ മർദിക്കുന്നുവെന്നാണ് വിവരണം. ഒസാമ മുഹമ്മദ് ഒത്മാൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ ഭാര്യയാണ് വീഡിയോ പകർത്തിയതെന്നാണ് സൂചന.
ഇയാളോട് അനുവാദം വാങ്ങാതെ കുട്ടികള്‍ ടിവി കണ്ടതിനാണ് ക്രൂരമായ ശിക്ഷ നല്‍കിയതെന്ന് നാലിനും ഏഴിനും ഇടയ്ക്കു മാത്രം പ്രായമുള്ള ഇരയായ കുട്ടികള്‍ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇയാളെ ജയിലില്‍ അടക്കുകയുണ്ടായി. 2014 സെപ്റ്റംബര്‍ 10 ന് ബിബിസി ഇതേപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ മോശമായി പെരുമാറുന്നത് തടയാനാണ് മർദിച്ചതെന്ന് വീഡിയോ വൈറലായതോടെ ഒസാമ വ്യക്തമാക്കി. ഗിസയിലെ അനാഥാലയത്തിന്‍റെ പേര് ദാർ മക്ക അൽ മൊകരാമ എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗിസ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞങ്ങള്‍ ഗുജറാത്തിലെ വൽസാദിലുള്ള ഡിപിഎസ് സ്കൂളിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. വൽസാദ് ജില്ലയിലെ ഏക ഡിപിഎസ് സ്കൂളാണ് തങ്ങളെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ജെഫറി ചെട്ടിയാർ ഞങ്ങളോട് പറഞ്ഞു. ജില്ലയിലെ വാപി പട്ടണത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. “വീഡിയോയിൽ കാണുന്ന വ്യക്തി ഡിപിഎസ് സ്‌കൂളിലെ അധ്യാപകനല്ല, ഞങ്ങളുടെ സ്‌കൂളിൽ അത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടില്ല. വാസ്തവത്തിൽ, ഞങ്ങളുടെ സ്കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ല,”അദ്ദേഹം പറഞ്ഞു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഒരാള്‍ കുഞ്ഞുങ്ങളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ ഗുജറാത്തിൽ നിന്നല്ല, ഈജിപ്തിൽ നിന്നാണ്. 2014ൽ ഈജിപ്തിലെ ഒരു അനാഥാലയത്തിന്‍റെ മാനേജർ അവിടെയുണ്ടായിരുന്ന കുട്ടികളെ മർദിച്ചതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്ന സംഭവം. ഗുജറാത്തിലെ വൽസാദിലുള്ള ഡിപിഎസ് സ്കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ല. വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഈജിപ്തില്‍ നിന്നുള്ള പഴയ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുന്നു...
Fact Check By: Vasuki SResult: False