വിവരണം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മുതല നീന്തി പോകുകയും ഒരാള്‍ ഒരു ജനവാസ മേഖലയില്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയ ഹരിയാനയിലെ റോഡില്‍ ഭീമന്‍ മുതല എന്ന തലക്കെട്ട് നല്‍കിയാണ് രണ്ട് വീ‍ഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മീഡിയ വണ്‍ ചാനല്‍ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രളയത്തില്‍ ഹരിയാനയില്‍ നിന്നുള്ള ജനവാസ മേഖലയില്‍ ഇറങ്ങിയ മുതലയുടെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് വീ വേരിഫൈയുടെ സഹായത്തോടെ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോകളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ വീഡിയോയും റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ നിന്നും ആദ്യത്തെ വീഡിയോ ഗുജറാത്തിലെ വഡോദരയില്‍ 2019ലെ പ്രളയത്തില്‍ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന മുതലയെ നാട്ടുകാരും എന്‍‍ഡിആര്‍എഫ് സംഘവും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിന്‍റെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. യൂട്യൂബില്‍ Vadodara Crocodile എന്ന് സെര്‍ച്ച് ചെയ്തതില്‍ നിന്നം ഇതെ വീഡിയോയുടെ മറ്റൊരു ആങ്കിളില്‍ ഷൂട്ട് ചയ്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വി വിന്‍സ് എന്ന അക്കൗണ്ടില്‍ നിന്നും 2019 ഓഗസ്റ്റ് അഞ്ചിനാണ് മുതലയെ പിടികൂടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഹരിയാനയിലെ റോഡില്‍ ഇറങ്ങിയ മുതലയെന്ന വീഡിയോയുടെ മറ്റൊരു ആങ്കിളില്‍ ഷൂട്ട് ചെയ്ത അതെ സംഭവത്തിന്‍റെ വീഡിയോയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട്-

Times Of India

ഗുജറാത്തിലെ വഡോദരയില്‍ മുതലയെ പിടികൂടുന്ന വീഡിയോ-

YouTube Video

രണ്ടാമത്തെ വീഡിയോ ഒരു ഭീമന്‍ മുതല റോഡിലെ വെള്ളക്കെട്ടിലൂടെ നീന്തി പോകുന്നതാണ്. ഈ വീഡിയോയും കീ ഫ്രെയിം സെര്‍ച്ച് ചെയ്തതില്‍ നിന്നും റിപബ്ലിക്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇതും ഹരിയാനയിലെ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍ വന്ന മുതലയുടെ വീഡിയോ അല്ലായെന്നതാണ് വസ്‌തുത. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഒരു ജനവാസ കേന്ദ്രത്തില്‍ 2022 ഓഗസ്റ്റലുണ്ടായ പ്രളയത്തില്‍ വന്ന മുതലയുടെ വീഡിയോയാണിത്. യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇ ടിവി ഭാരത് ഇതെ വീഡിയോ ഉപയോഗിച്ച് വാര്‍ത്ത പങ്കുവെച്ചിട്ടുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2022 ഓഗസ്റ്റ് 16നാണ് ഇടിവി വാര്‍ത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇടിവി ഭാരത് വാര്‍ത്ത വീഡിയോ -

നിഗമനം

ഹരിയാനയില്‍ ഇപ്പോഴത്തെ പ്രളയ സാഹചര്യത്തില്‍ റോഡിലൂടെ മുതല പോകുന്ന ദൃശ്യമെന്ന പേരില്‍ പ്രചരിക്കുന്നത് 2019ലെയും 2022ലെയും രണ്ട് വ്യത്യസ്ഥ വീഡിയോകളാണ്. മാത്രമല്ലാ ഇവ രണ്ടും ഹരിയാനയില്‍ നിന്നുമുള്ളതല്ലായെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹരിയാനയില്‍ ജനവാസ മേഖലയില്‍ മുതല ഇറങ്ങിയപ്പോഴുള്ള വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False