ഇന്ത്യ ഉറി ഡാം തുറന്നപ്പോള്‍ പാകിസ്ഥാനിലുണ്ടായ പ്രളയം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയത്, സത്യമിങ്ങനെ…

False അന്തര്‍ദേശീയം | International

പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യ മുന്നറിയിപ്പ് നല്‍കാതെ ഉറി ഡാം തുറന്നതോടെ പാക്കിസ്ഥാനില്‍ പല പ്രദേശങ്ങളിലും വെള്ളം കയറിയതായി .  ഈ പശ്ചാത്തലത്തില്‍ പ്രളയ ദുരിതത്തിന്‍റെ ഒരു വീഡിയോ വൈരലായിട്ടുണ്ട്. 

പ്രചരണം 

റോഡിലേയ്ക്ക് കുത്തിയൊലിച്ച് പ്രളയ ജലം വരുന്നതും  ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാറുകള്‍ പോലും ഒഴുകി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉറി ഡാം തുറന്ന് ഇന്ത്യ പാകിസ്ഥാനിലേയ്ക്ക് പ്രളയം വരുത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പച്ചകൾക്ക് ചെയ്ഞ്ചു വേണമത്രേ 

ഇന്നാ പിടിച്ചോ കടലുപോലെ ചെയ്ഞ്ച്

ആളറിഞ്ഞു കളിക്കടാ 

@highlight

FB postarchived link

എന്നാല്‍ ഇത് പഹല്‍ഗാം തീവ്രവാദ ആക്രമണം ഉണ്ടാകുന്നതിനും മുമ്പുള്ള ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  2025 ഏപ്രില്‍ 16ന്  Afghanistan Weather Info എന്ന  ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഏപ്രില്‍ 16ന് പാക്കിസ്ഥാനിലുണ്ടായ കനത്ത മഴയിലും ആലിപ്പഴവര്‍ഷത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായെന്ന വിവരണം നല്‍കിയിട്ടുണ്ട്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. Hum News എന്ന യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 17ന് നല്‍കിയ വീഡിയോയില്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ പഞ്ചാബിലും വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലുമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വര്‍ഷത്തിലും മിന്നല്‍പ്രളയമുണ്ടായതായും വ്യാപാരമേഖലയിലടക്കം കനത്ത നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു. മറ്റ് മാധ്യമങ്ങളും സമാന റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. 

ഏപ്രില്‍ 16 ന് പാക്കിസ്ഥാനില്‍ കനത്ത മഴമൂലമുണ്ടായ മിന്നല്‍പ്രളയത്തിന്‍റെതാണ് ദൃശ്യങ്ങള്‍. പഹല്‍ഗാമില്‍ തീവ്രവാദ ആക്രമണമുണ്ടായത് ഏപ്രില്‍ 22നായിരുന്നു. ഏപ്രില്‍ 27ന് രാത്രിയാണ് ഉറി ഡാം തുറന്നുവിടുന്നത്. ഉറി ഡാം തുറന്നതിന് പിന്നാലെ ഝലം നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ പാക്കിസ്ഥാനിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയതായും കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.  

നിഗമനം 

പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് ശേഷം തിരിച്ചടിയുടെ ഭാഗമായി ഇന്ത്യ ഉറി ഡാം തുറന്ന് വിട്ടപ്പോള്‍ പാകിസ്ഥാനില്‍ പെട്ടെന്ന് പ്രളയമുണ്ടായി എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്. പഹല്‍ഗാം ആക്രമണം ഉണ്ടാകുന്നത് 2025 ഏപ്രില്‍ 22 നായിരുന്നു. വൈറല്‍ വീഡിയോ കനത്ത മഴയെ തുടര്‍ന്ന് പാകിസ്ഥാനില്‍  ഏപ്രില്‍ 16 നുണ്ടായ മിന്നല്‍ പ്രളയത്തിന്‍റെതാണ്.   

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യ ഉറി ഡാം തുറന്നപ്പോള്‍ പാകിസ്ഥാനിലുണ്ടായ പ്രളയം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയത്, സത്യമിങ്ങനെ…

Written By: Vasuki S  

Result: False

Leave a Reply

Your email address will not be published. Required fields are marked *