
കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ താലിബാനെതിരെ നടത്തിയ ഷെൽ ആക്രമണമാണ് എന്ന് അവകാശിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്കാർക്കെങ്കിലും ഇത് മനസ്സിലാകുന്നുണ്ടോ..?_
_കഴിഞ്ഞദിവസം പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിലും പക്തികയിലും ബോംബാക്രമണം നടത്തി. 46 പേര് (കൂടുതലും കുട്ടികൾ) കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്._
_ഇന്നലെ അഫ്ഗാനിലെ താലിബാൻ സൈന്യം തിരിച്ചടിച്ചു.._
_38 പാകിസ്ഥാൻ സൈനികരും ,5 താലിബാൻ സൈനികരും,3 സാധാരണക്കാരും കൊല്ലപ്പെട്ടു…_ _അതിർത്തി ഗ്രാമങ്ങൾ ഒഴിയാൻ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സിവിലിയന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്..!_
_നമ്മളുടെ സംശയം ഇതാണ്.._
_ഇസ്ലാമിന്റെ പേരിൽ രൂപീകരിച്ച രാജ്യമാണ് പാകിസ്ഥാൻ._
_അതേ ഇസ്ലാമിന്റെ പേരിൽ രൂപീകരിച്ചതാണ് അഫ്ഗാനിൽ അധികാരത്തിലുള്ള താലിബാൻ.._
_ഈ രണ്ട് ഇസ്ലാം രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് അതിർത്തി തർക്കങ്ങളുടെ പേരിലുമല്ല.._
_ഇവർ രണ്ടുപേരും പരസ്പരം കൊല്ലുന്നു._
_*കൊല്ലുന്നവരും കൊല്ലപ്പെടുന്നവനും അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു.*_
_*എന്നിട്ട് രണ്ടു പേരും പറയുന്നു ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന്…!*_
_ഒന്നും മനസ്സിലാകാത്തതു കൊണ്ട് ചോദിക്കുകയാ…._ _ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ..??_
_(കഴിഞ്ഞദിവസം, കുന്നിനു മുകളിൽ നിൽക്കുന്ന പാക്കിസ്ഥാൻ സൈനികരെ ഷെല്ലാക്രമണം നടത്തി താലിബാൻ വധിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ)_”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ വീഡിയോ ഒരു യുട്യൂബ് ചാനലിൽ ലഭിച്ചു.
ഈ വീഡിയോയുടെ വിവരണം പ്രകാരം ഈ വീഡിയോ യെമനിൽ സൈന്യം ഹൂതി തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിൻ്റെതാണ്. ഈ ആക്രമണം യമനിലെ സരവാഹ് ഫ്രണ്ടിലാണ് നടത്തിയത്. ഈ വീഡിയോ ഈ ചാനലിൽ പോസ്റ്റ് ചെയ്തത് ഫെബ്രുവരി 2022നാണ്.
വീഡിയോയുടെ മുകളിൽ യമൻ സൈന്യത്തിൻ്റെ ചിഹ്നവും നമുക്ക് കാണാം.
ഡിസംബർ 24, 2024നാണ് പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാനിൽ ബോംബ് ആക്രമണം നടത്തിയത്. അങ്ങനെ ഈ ദൃശ്യങ്ങൾ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൻ്റെതല്ല എന്നാണ് യാഥാർഥ്യം.
എന്താണ് നിലവിൽ പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള പ്രശ്നം?
അഫ്ഘാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയത്തിന് ശേഷം പാകിസ്ഥാനിലെ താലിബാൻ കൂടുതൽ ശക്തമായിട്ടുണ്ട്. തഹ്‌രീക് ഇ താലിബാൻ പാക്കിസ്ഥാൻ (TTP) പാക്കിസ്ഥാൻ സർക്കാരിനെതിരെ ഈ അടുത്ത കാലത് പല ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 21 ഡിസംബർ 2024ന് പാക്-അഫ്ഘാൻ അതിർത്തിയിൽ TTP നടത്തിയ ആക്രമണത്തിൽ 16 പാക്കിസ്ഥാൻ സൈനികർ മരണം പ്രാവിച്ചിരുന്നു. പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാനിലെ പക്തിയയിൽ നടത്തിയ ആക്രമണം TTPയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ നടപ്പിലാക്കിയത്. ഈ ആക്രമണത്തിൽ 13 TTP പ്രവർത്തകർ അടക്കം 46 പേരാണ് മരിച്ചത്. ഈ ആക്രമണത്തിൻ്റെ മറുപടി നൽകും എന്ന് താലിബാൻ നേത്യത്വവും പ്രതികരിച്ചു.
നിഗമനം
കഴിഞ്ഞ ദിവസം പാകിസ്ഥാൻ അഫ്ഘാനിസ്ഥാനിൽ നടത്തിയ ഷെൽ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 2022 മുതൽ ഇന്‍റ൪നെറ്റില്‍ ഈ വീഡിയോ ലഭ്യമാണ്. പാകിസ്ഥാന്‍-താലിബാന്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഏകദേശം 3 കൊല്ലം പഴയെ വീഡിയോ പാക്കിസ്ഥാന്‍ താലിബാനെതിരെ നടത്തിയ ഷെല്‍ ആക്രമണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
