ദൃശ്യങ്ങള്‍ ചെന്നൈയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതല്ല, സത്യമിങ്ങനെ…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

ബംഗാള്‍ ഉല്‍ക്കടലില്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറുകയും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. പലയിടത്തും കനത്ത വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതിനുശേഷം ചെന്നൈയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രളയത്തില്‍ ആഡംബര വീടുകളില്‍ വെള്ളം കയറിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

സമ്പന്ന ഏരിയയിലുള്ള ആഡംബര ഭവനങ്ങളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോകുന്നത് കാണാം. ഇത് ചെന്നെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട വെള്ളപ്പൊക്കത്തിന്‍റെതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: കോടികൾ വിലയുള്ള വീട്ടിലെ താമസക്കാരാണ് ഇവർ ഒരു മഴ വന്നതേ ഓർമ്മയുള്ളു ഇപ്പോ കുപ്പവണ്ടിയിൽ ചെന്നൈയിലെ ഒരു കാഴ്ച 

FB postarchived link

എന്നാല്‍ ഇത് ബംഗളുരുവില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണെന്നും ചെന്നെയുമായോ അവിടെ ഈയിടെ നേരിട്ട മഴക്കെടുതിയുമായോ ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ ദി ഹിന്ദു മാധ്യമം അവരുടെ ബെംഗളൂരു ആസ്ഥാനമായുള്ള X അക്കൌണ്ടില്‍ പോസ്റ്റു ചെയ്തിരിക്കുന്നത് കണ്ടു. ബെംഗളൂരുവിലെ ദിവ്യശ്രീ 77 ഈസ്റ്റ് പ്രൊജക്റ്റിലെ ആഡംബര ഭവനങ്ങളില്‍ വെള്ളം കയറിയതിനെ കുറിച്ചാണ് വിവരണം നല്‍കിയിരിക്കുന്നത്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പല മാധ്യമങ്ങളും സമാന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്താ  റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

കൂടാതെ ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞപ്പോള്‍ ദിവ്യശ്രീ 77 പ്രൊജക്റ്റ് ബംഗളൂരുവില്‍ തന്നെയാണ് എന്നു വ്യക്തമായി. വീഡിയോയുടെ തുടക്കത്തില്‍ കാണുന്ന വീടിന്‍റെ വെള്ളപ്പൊക്കം വന്ന സമയത്തെ  ചിത്രവും അല്ലാത്തപ്പോഴുള്ള ചിത്രവും ഗൂഗിള്‍ മാപ്പില്‍ നിന്നും ലഭിച്ചത് താഴെകാണാം:

ഈ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ലെന്നും ബംഗളൂരുവില്‍ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ഈയിടെ ചെന്നെയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങളല്ല ഇത്. 2022 സെപ്റ്റംബറില്‍ ബാംഗളൂരുവിലെ ആഡംബര വസതികളുള്ള ദിവ്യശ്രീ 77 പ്രൊജക്റ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ്. ഈ ദൃശ്യങ്ങള്‍ക്ക് ചെന്നെയുമായോ ഈയിടെ അവിടെയുണ്ടായ മഴക്കെടുതിയുമായോ  യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങള്‍ ചെന്നൈയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതല്ല, സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False