
ഇസ്രയേലും ഹമാസും തമ്മില്‍ ഒക്ടോബർ 10ന് വെടിനിർത്തൽ കരാർ നിലവിൽ വന്നു. പലസ്തീനിൽ നിന്നും ഇസ്രയേൽ സേന പിൻവാങ്ങാൻ ആരംഭിച്ചിട്ടുണ്ട്. ആഹ്ലാദ സൂചകമായി ഹമാസ് അംഗങ്ങൾ ഇതിനിടെ തെരുവിലിറങ്ങി എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഹമാസ് അംഗങ്ങൾ വാഹനങ്ങളിൽ പോകുന്നതും കുട്ടികൾ വാഹനത്തിന് പിന്നാലെ ഓടുന്നതും സ്ത്രീകള്‍ കൈകള്‍ ഉയർത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ഹമാസ് ജനതയുടെ ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇസ്രായേൽ വെടി നിർത്തലിന് ശേഷം മാളത്തിൽ നിന്നും പുറത്തിറങ്ങിയ ഹമാസ് തീവ്രവാദികൾ അവരുടെ വാഹനത്തിലും.പാലസ്തീൻ പൗരൻ അവന്റെ വാഹനത്തിൽ എതിർ ദിശയിലൂടെ പോകുന്നതും കാണാം,ശാസ്ത്രജ്ഞരാവേണ്ട അടുത്ത തലമുറയാണ് തീവ്രവാദികളുടെ പുറകെ വച്ച് പിടിക്കുന്നത്.ബല്ലാത്ത ബിസ്മയം തന്നെ”
എന്നാൽ വീഡിയോ 2025 ജനുവരി 25ന് പകർത്തിയതാണെന്നും ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തലുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെനും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന വീഡിയോ 2025 ജനുവരി 26ന് ഒരു ഫേസ്ബുക്ക് അക്കൌണ്ടിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടു. ‘ഇന്നലെ ഗാസ സിറ്റിയിൽ നാല് സൈനികരെ കൈമാറുന്ന വേളയിൽ ഒരു പലസ്തീൻ സ്ത്രീ ചെറുത്തുനിൽപ്പ് പോരാളികളെ അഭിവാദ്യം ചെയ്യുന്ന ദൃശ്യം’ എന്ന് അറബി ഭാഷയിലുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്.

എഴുതിയിരിക്കുന്ന അറബിക് വാചകങ്ങൾ ഞങ്ങൾ പരിഭാഷപ്പെടുത്തിയപ്പോള്‍, ‘രണ്ടാമത്തെ ബാച്ച് ഇസ്രയേലി തടവുകാരെ കൈമാറാൻ തയ്യാറെടുക്കുന്ന ചെറുത്തുനിൽപ്പ് പോരാളികളെ പലസ്തീൻ സ്ത്രീ സ്വാഗതം ചെയ്യുന്നു- ഒസാമ അൽ-അർബിദ്’ എന്നാണ് ലഭിച്ചത്. 2025 ജനുവരി 26ന് സമാന വീഡിയോ ‘സൌദീസ് 2018‘ എന്ന എക്സ് പേജിലും പങ്കുവച്ചിട്ടുണ്ട്.
2025 ജനുവരി 25ന് നടന്ന തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. നാല് സ്ത്രീ സൈനിക തടവുകാരെയാണ് പലസ്തീൻ ജനുവരി 25ന് ഇസ്രയേലിന് കൈമാറിയത്. ജനുവരിയിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് പിന്നാലെയായിരുന്നു നാല് തടവുകാരെയും കൈമാറിയത്. സംബന്ധിച്ച് ബിബിസി പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ട് കാണാം:
ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തലിന് പിന്നാലെ തടവുകാരെ കൈമാറാൻ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഹമാസ് പരസ്യമായ പ്രകടനങ്ങൾ നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
നിഗമനം
വെടിനിർത്തലിന് പിന്നാലെ ഹമാസ്ജനത തെരുവിലിറങ്ങി പരസ്യ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് 2025 ജനുവരിയിൽ നാല് വനിതാ തടവുകാരെ കൈമാറിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്, ഇപ്പോഴത്തെതല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹമാസ് ജനതയുടെ ആഹ്ളാദം എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍
Fact Check By: Vasuki SResult: Misleading
