FACT CHECK: ഫ്രഞ്ച് പ്രസിഡന്‍റ് ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയെ സൈക്കിളില്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ 2018 ലേതാണ്…

അന്തര്‍ദേശിയ൦ | International

രാഷ്ട്രത്തലവന്മാരുടെ ഇതര രാഷ്ട്ര സന്ദർശനം എപ്പോഴും വാർത്താ പ്രാധാന്യമുള്ള സംഭവമാണ്. ആർഭാടങ്ങൾ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ രീതിയിൽ രാഷ്ട്രത്തലവന്മാർക്ക് സ്വീകരണം നൽകുന്നത് പ്രത്യേകിച്ചും വാര്‍ത്തകളില്‍ പ്രഥമ സ്ഥാനം പിടിക്കാറുണ്ട്.  ഇപ്പോൾ അത്തരത്തിലൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഫ്രഞ്ച് രാഷ്ട്രപതിയായ ഇമ്മാനുവൽ മാക്രോൺ ഡെന്‍മാർക്ക് സന്ദർശിച്ച വേളയിലെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അദ്ദേഹത്തെ  സ്വീകരിക്കുന്നതും ഇരുവരും സൈക്കിൾ ചവിട്ടി യാത്ര ആരംഭിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

ഈ ദൃശ്യങ്ങൾ ഈയടുത്ത ദിവസങ്ങളിലേതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കഴിഞ്ഞ ആഴ്ച്ച Denmark സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെ ഡാനിഷ് പ്രധാന മന്ത്രി Mr. Lars സ്വീകരിക്കുന്നു. അമ്പരപ്പിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും ബുള്ളറ്റ് പ്രൂഫ് കാറുകളും കണ്ടാൽ ആരും ഞെട്ടിപ്പോകും. ഇതാണ് യഥാർത്ഥ ജനാധിപത്യം.”

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍  വീഡിയോയിലെ ദൃശ്യങ്ങൾ സത്യമാണ് എങ്കിലും ഇത് ഇപ്പോഴൊന്നും നടന്ന സംഭവമല്ല, 2018 ലെതാണ് എന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം 

 വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതിലൊന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഇത് 2018 മുതൽ പ്രചരിക്കുന്നതാണ് എന്ന് കാണാൻ സാധിച്ചു. പലരും ഈ വീഡിയോ ലാളിത്യത്തിന്‍റെ ഉദാത്ത ഉദാഹരണമായി അക്കാലം മുതൽ പ്രചരിപ്പിക്കുന്നുണ്ട്.

ട്വിറ്റര്‍, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാം വീഡിയോ വൈറലായി 2018 ല്‍ പ്രചരിച്ചിരുന്നു. 

ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ 2018 ല്‍ ഡെൻമാർക്ക് സന്ദർശിച്ച വേളയിലെ ദൃശ്യങ്ങളാണിത്.  അന്നത്തെ പ്രധാനമന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. അദ്ദേഹം 2019ജൂൺ വരെയാണ് പ്രധാനമന്ത്രിപദത്തിൽ ഉണ്ടായിരുന്നത്.  അദ്ദേഹത്തിന് ശേഷം അതിനുശേഷം ഇപ്പോൾ മെറ്റെ ഫ്രെഡറിക്സൻ എന്ന വനിതയാണ് അവിടെ പ്രധാനമന്ത്രി. 2018 നടന്ന സംഭവമാണിത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഡെന്മാർക്ക് സന്ദർശിച്ച വേളയിൽ എയർപോർട്ടിൽ നിന്നും സൈക്കിളിൽ യാത്രതിരിച്ചത് 2018ലാണ്.  അന്ന് ഡെന്‍മാര്‍ക്കിലെ പ്രധാനമന്ത്രിയായിരുന്ന ലാർസ് ലോക്കെ റാസ്മുസെൻ ആണ് അദ്ദേഹത്തെ സ്വീകരിക്കുന്നതും മാക്രോണിനൊപ്പം സൈക്കിള്‍ സവാരി നടത്തുന്നതും.  ഇപ്പോൾ നടന്ന സംഭവമാണ് എന്ന തരത്തിലാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഫ്രഞ്ച് പ്രസിഡന്‍റ് ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയെ സൈക്കിളില്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ 2018 ലേതാണ്…

Fact Check By: Vasuki S 

Result: Misleading