
ഇറാനിലെ ടെഹ്‌റാനിൽ ഇന്ന് നടന്ന ഫിദായീൻ മാതൃകയിലുള്ള ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇറാനിൽ ഒരു ബോംബ് ആക്രമണം നടക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇറാ&നിലെ, ടെഹ്‌റാ&നിൽ ഇന്ന് നടന്ന ഫിദാ&യീൻ മാതൃകയിലുള്ള ബോംബാക്രമണം… 😱😱😱”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. അൽ ജസീറ 3 ജൂലൈ 2025ന് അവരുടെ വെബ്സൈറ്റിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – Al Jazeera | Archived
വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ഇസ്രായേൽ ഇറാനിൻ്റെ തലസ്ഥാനം ടെഹരാനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾ ഇറാനിലെ മാധ്യമങ്ങൾ പുറത്തു വിട്ടതാണെന്ന് വാർത്തയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ ദി ജെറുസലേം പോസ്റ്റും 3 ജൂലൈ 2025ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാർത്തയുടെ പ്രകാരവും ഇസ്രായേൽ ജൂലൈയിൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണിത്.

വാർത്ത വായിക്കാൻ – The Jerusalem Post | Archived
ടെഹ്റാനിലെ ഖുദ്സ് സ്‌ക്വറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണിത് എന്ന് വാർത്തയിൽ പറയുന്നു. ജൂലൈയിൽ ഇസ്രായേൽ ഇറാനെതിരെ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന സൈന്യ നടപടി നടത്തിയിരുന്നു. ഇസ്രായേൽ ജൂണിലാണ് ഈ ആക്രമണം നടത്തിയത്. ഈ അടുത്ത കാലത് ടെഹ്റാനിൽ ഫിദായീൻ മാത്രകയിലുള്ള ആക്രമണത്തിനെ കുറിച്ച് യാതൊരു വിശ്വസനീയമായ വാർത്ത കണ്ടെത്തിയില്ല.
നിഗമനം
ഇറാനിലെ ടെഹ്‌റാനിൽ ഇന്ന് നടന്ന ഫിദായീൻ മാതൃകയിലുള്ള ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജൂലൈയിൽ ഇസ്രായേൽ ടെഹ്റാനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ജൂലൈയിൽ ഇസ്രായേൽ ടെഹ്റാനിൽ നടത്തിയ ആമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഇറാനിൽ ഫിദായീൻ മാത്രകയിലുള്ള ബോംബാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


