സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കൌതുകം സാമൂഹികം

നൈസര്‍ഗിക സൌന്ദര്യത്തിന്‍റെ വിസ്മയങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കേരളത്തിലും പല വെള്ളചാട്ടങ്ങളുണ്ട്. ഇതില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം. ആയിര കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മഴകാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യത്തിന്‍റെ മനോഹരമായ കാഴ്ച എന്ന തരത്തിലാണ് ഈ വീഡിയോ വൈറല്‍ ആവുന്നത്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെതല്ല എന്ന് കണ്ടെത്തി. പകരം ഈ വീഡിയോ ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളചാട്ടങ്ങളില്‍ ഒന്നായ കര്‍ണാടകയിലെ ജോഗ് ഫോള്‍സിന്‍റെതാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്യവും എന്നു നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ആതിരപ്പള്ളി വെള്ളച്ചാട്ടം ഈ മഴക്കാലത്ത്.”

വസ്തുത അന്വേഷണം 

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ വീഡിയോ ലഭിച്ചു.

വീഡിയോയുടെ അടികുറിപ്പ്  പ്രകാരം വീഡിയോ കര്‍ണാടകയിലെ ജോഗ് ഫാള്‍സിന്‍റെതാണ്. യോയോ ടി.വി. എന്ന യുട്യൂബ് ചാനലാണ്‌ ഈ വീഡിയോ ഓഗസ്റ്റ്‌ 9, 2019നാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിന്‍റെ സുവര്‍ണ എന്ന കന്നഡ ചാനല്‍ വെബ്സൈറ്റ് ഓഗസ്റ്റ്‌ 6, 2020ന്‌ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയും പോസ്റ്റില്‍ ആതിരപ്പള്ളി എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോയില്‍ പല സാമ്യതകളുമുണ്ട്. 

ജോഗ് ഫാല്‍സിന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ താഴെ നല്‍കിട്ടുണ്ട്.

സ്ട്രീറ്റ് വ്യൂവിലും പ്രസ്തുത വൈറല്‍ വീഡിയോയിലും പല സാമ്യതകലുണ്ട്. വീഡിയോയില്‍ കാണുന്ന പോലെയുള്ള ടാര്‍പ്പോലീന്‍ ഷീറ്റിന്‍റെ ഷെഡ്‌ നമുക്ക് സ്ട്രീറ്റ് വ്യൂവിലും കാണാം. ഈ ഷെഡ്‌ പച്ച വട്ടത്തില്‍ താഴെ നല്‍കിയ താരതമ്യത്തില്‍ അടയാലപെടുത്തിയിട്ടുണ്ട്. കുടാതെ വീഡിയോയില്‍ കാണുന്ന പച്ച നിറത്തിലുള്ള ബോര്‍ഡും നമുക്ക് സ്ട്രീറ്റ് വ്യൂവില്‍ കാണാം. ഈ ബോര്‍ഡിനെ മഞ്ഞ നിറത്തിലുള്ള വട്ടത്തിലാണ് അടയാലപെടുത്തിയിട്ടുല്ലത്. 

ആതിരപ്പള്ളി വെള്ളച്ചാട്ടം വീഡിയോയില്‍ കാണുന്ന വെള്ളച്ചാട്ടത്തിന്‍റെ പോലെയല്ല. രണ്ടിലും പല വ്യത്യാസങ്ങളുണ്ട്. താഴെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തില്‍ നിന്ന് എടുത്ത ദൃശ്യങ്ങള്‍ നമുക്ക് കാണാം.

നിഗമനം

വീഡിയോയില്‍ കാണുന്നത് കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാക്കുന്നു. അതിനാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ ഈ വീഡിയോ പ്രചരിക്കുന്നത് വസ്തുതാപരമായി തെറ്റാണ്.

Avatar

Title:സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False