FACT CHECK: ഒരു മുസ്ലിമിന് ‘കമ്മ്യൂണിസ്റ്റ്’ ആവാൻ സാധ്യമല്ല എന്നല്ല ജലീൽ പ്രസംഗിക്കുന്നത് ‘കമ്മ്യൂണലിസ്റ്റ്’ ആകാൻ സാധ്യമല്ല എന്നാണ്

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ തവനൂരിൽ നിന്നും ജനവിധി തേടുകയാണ്. അദ്ദേഹം മുസ്ലിം ലീഗ് ആശയങ്ങളോടുള്ള പൊരുത്തക്കേടുകള്‍ മൂലം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്ന ആളാണ്.  

കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ ഒരു പഴയ വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

അദ്ദേഹം വളരെ ചെറുപ്പമായിരുന്ന കാലത്ത് നടത്തിയ ഒരു പ്രസംഗം ആണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ്‌ ആവാൻ സാധ്യമല്ല എന്ന് KT ജലീൽ മുമ്പ് പ്രസംഗിച്ചത്  കുത്തിപ്പൊക്കി കൊണ്ടുവന്നിട്ടുണ്ട്… 😛🤣

*ഈ പ്രസംഗം കിട്ടാൻ 15 വർഷം കാത്തിരിക്കേണ്ടി വന്നു 😃* അതും കമ്മ്യൂണിസ്റ്റ് കാർ വർഗീയ വാതികളാണ് എന്ന് എടുത്ത് പറയുന്നുമുണ്ട്…😂😂😂😂

archived linkFB post

അതായത് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം അദ്ദേഹം പ്രസംഗത്തിൽ പറയുന്നത് ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ് ആവാൻ സാധ്യമല്ല എന്നതാണ്. ഫാക്റ്റ്  ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു എന്നാൽ പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് എന്ന് ഞങ്ങൾ കണ്ടെത്തി വിശദാംശങ്ങൾ പറയാം.

വസ്തുത ഇതാണ് 

ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന സമാന പോസ്റ്റുകള്‍ ഇതാ: 

ഈ വീഡിയോ വളരെ ശ്രദ്ധിച്ചു കേട്ടാൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് എന്നല്ല കമ്മ്യൂണലിസ്റ്റ് എന്നാണ് പറയുന്നത് എന്ന് വ്യക്തമായി കേൾക്കാനാവും.  കമ്മ്യൂണലിസ്റ്റ് അഥവാ മതമൗലികവാദി എന്നാണ് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമായി പറയുന്നത്. ഈ പദം തെറ്റിദ്ധരിച്ച് കമ്മ്യൂണിസ്റ്റ് എന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  

വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: നിങ്ങളൊരിക്കലും തന്നെ ഒരു കമ്മ്യൂണലിസ്റ്റ് അഥവാ ഒരു വര്‍ഗീയവാദി ആകരുത്. ഒരു സാമൂദായികവാദിയും നിങ്ങള്‍ക്ക് ഒരിക്കലും ആകാന്‍ സാധ്യമല്ല. കാരണം നിങ്ങള്‍ ഇസ്ലാമിന്‍റെ വക്താക്കളാണ്. ഇസ്ലാം എന്ന് പറയുന്നത് എല്ലാവരെയും എല്ലാ പ്രവാചകന്മാരെയും ആദരിക്കുന്ന മതമാണ്‌. ഇസ്ലാമിന്‍റെ വക്താക്കളായ നിങ്ങള്‍ക്ക് ഒരിക്കലും സാമൂദായിക വാദിയാകാന്‍ സാധ്യമല്ല. ഹേ ജനങ്ങളേ, എന്ന് വിളിച്ചു കൊണ്ടാണ് ഖുറാന്‍ ഓരോ കാര്യങ്ങളും ലോകത്തോട് പറയുന്നത്. ഹേ വിശ്വാസികളേ, ഹേ മുസല്‍മാന്മാരെ എന്ന് വിളിച്ചു കൊണ്ടല്ല.  ഹേ മനുഷ്യ മഹാ സമൂഹമേ എന്ന് വിളിച്ചു കൊണ്ടാണ്….” വീഡിയോയിലെ പ്രസംഗം മുഴുവന്‍ കേട്ടാല്‍ത്തന്നെ മനസ്സിലാകും അദ്ദേഹം കമ്മ്യൂണിസത്തെകുറിച്ച് യാതൊന്നും പ്രസംഗത്തില്‍ ഒരിടത്തും പറയുന്നില്ല. ഇസ്ലാം മതം വര്‍ഗയ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പങ്കുവയ്ക്കുന്ന ആശയം. ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ്‌ ആകാന്‍ പറ്റില്ല എന്ന് ഒരിടത്തും അദ്ദേഹം പറയുന്നില്ല. 

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കെ ടി ജലീലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ഡോ. ഷറഫുദ്ദീൻ 

പറഞ്ഞത് ഇതാണ്.  “ഇത് വളരെ പഴയ ഒരു വീഡിയോ ആണ്. കമ്മ്യൂണിസത്തെ കുറിച്ചല്ല അദ്ദേഹം ഇതില്‍ സംസാരിക്കുന്നത്. 

അദ്ദേഹം കമ്മ്യൂണിസ്റ്റ് എന്നല്ല പറയുന്നത് കമ്മ്യൂണലിസ്റ്റ് അതായത് മതമൌലിക വാദികളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.  ഇസ്ലാം ഏതെങ്കിലും ഒരു വിഭാഗത്തെയോ  വിശ്വാസികളെയോ  പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് അദ്ദേഹം യഥാർത്ഥത്തിൽ വീഡിയോയിൽ പറയുന്ന ആശയം. മനുഷ്യത്വത്തിന് ആണ് ഇസ്ലാം മതം ഊന്നൽ നൽകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. മതമൗലികവാദി അഥവാ കമ്മ്യൂണിസ്റ്റ് എന്ന് അദ്ദേഹത്തിന്‍റെ വാക്കുകളിൽ വളച്ചൊടിച്ച് കമ്മ്യൂണിസ്റ്റ് എന്നാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. മന്ത്രി കെടി ജലീലിന്‍റെ പഴയ പ്രസംഗത്തിൽ കമ്മ്യൂണലിസ്റ്റുകളെ കുറിച്ച് പരാമര്‍ശിക്കുന്നത് കമ്മ്യൂണിസ്റ്റ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

Avatar

Title:ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ് ആവാൻ സാധ്യമല്ല എന്നല്ല ജലീൽ പ്രസംഗിക്കുന്നത് കമ്മ്യൂണലിസ്റ്റ് ആകാൻ സാധ്യമല്ല എന്നാണ്

Fact Check By: Vasuki S 

Result: False