
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് മമത ബാനർജി, ഏതാനും പേരുടെ സഹായത്തോടെ ഇരുചക്ര വാഹനത്തില്‍ മുന്നോട്ട് നീങ്ങുന്നത് കാണാം. മമത ബാനര്‍ജി സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിൽ മുഴുവൻ ആളുകളും പങ്കെടുത്തു എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: വിലാപയാത്രയല്ല , മമത ദീദി സ്‌കൂട്ടർ ഓടിക്കാൻ പഠിക്കുകയാണ്.
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ തെറ്റായ വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത് എന്നു കണ്ടെത്തി.
വസ്തുത ഇങ്ങനെ
വീഡിയോയെ കുറിച്ച് വിവരങ്ങള്‍ക്കായി ഗൂഗിളിൽ കീവേഡ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ANI ന്യൂസ് 2021 ഫെബ്രുവരി 25 ന് പോസ്‌റ്റ് ചെയ്‌ത ഒരു ട്വീറ്റ് ലഭിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ പറയുന്നു, “പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധ സൂചകമായി ഹൗറയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരുന്നപ്പോൾ മറിഞ്ഞുവീഴാന്‍ പോയതിന്‍റെ ദൃശ്യങ്ങള്‍. ഒപ്പമുണ്ടായിരുന്നവരുടെ പിന്തുണയോടെ അവര്‍ വേഗം സമനില വീണ്ടെടുത്ത് ഡ്രൈവിംഗ് തുടർന്നു. നബന്നയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്ന് കാളിഘട്ടിലേക്കായിരുന്നു പ്രതിഷേധ യാത്ര.
ഇന്ധനവില വർധനയ്‌ക്കെതിരെ മമത ബാനർജി സമരം നടത്തിയ കാലത്തേതാണ് വീഡിയോയെന്നാണ് ലഭ്യമായ വിവരം.
2021 ഫെബ്രുവരി 25-ന് ഇതേ വീഡിയോയുടെ മറ്റൊരു പതിപ്പ് എബിപി ന്യൂസ് പോസ്റ്റ് ചെയ്തിരുന്നു. ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധമായി മമത ബാനർജി സെക്രട്ടേറിയറ്റിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ട്.
പ്രതിഷേധം രേഖപ്പെടുത്താൻ മമത അതുല്യമായ മാർഗം സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യ ടുഡേയുടെ വാർത്താ റിപ്പോർട്ട് ഇവിടെ കാണാം.
ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധ സൂചകമായി ഹൗറയിൽ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ മമത ബാനർജി ഏകദേശം വീണു. പിന്തുണയോടെ അവൾ വേഗം സമനില വീണ്ടെടുത്ത് ഡ്രൈവിംഗ് തുടർന്നു. നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് കാളിഘട്ടിലേക്ക് പോകുകയായിരുന്നു അവർ.
ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:
Old Video Of Mamata Banerjee’s Protest Against Fuel Price Hike Viral With False Claim
നിഗമനം
വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വൈറൽ വീഡിയോയിൽ മമത ബാനർജി റോഡ് മുഴുവൻ ബ്ലോക്ക് ചെയ്ത് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് ഡ്രൈവിംഗ് പഠിക്കുവാനല്ല. 2021ലെ ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധമായി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഇന്ധനവില വർധനയ്‌ക്കെതിരെ മമത ബാനർജിയുടെ പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ വൈറലാകുന്നു…
Fact Check By: Vasuki SResult: False


