സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ പാക് മിസൈല്‍ തകര്‍ന്നു വീഴുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കലാപം ദേശീയം | National

പഹല്‍ഗാം തീവ്രവാദ അക്രമണത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്.  സിന്ധു നദീജല കരാര്‍ ഈയിടെ ഇന്ത്യ മരവിപ്പിച്ചു. മറുപടിയായി പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ചു. ഇന്ത്യ സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്ന വാര്‍ത്തയോടൊപ്പം പാകിസ്ഥാനും സൈനിക നടപടികള്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍  മിസൈല്‍‌ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മിസൈല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിക്കുന്ന മിസൈല്‍ ഉയര്‍ന്നു പൊങ്ങിയ ശേഷം തീപിടിച്ച് തകര്‍ന്നു നിലംപതിക്കുന്ന ദൃശ്യങ്ങളാണ് വീടിയോയിലുള്ളത്. പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാരതത്തിനെതിരെ കടുത്ത നടപടികളുമായി പാകിസ്ഥാൻ. പുതിയ മിസൈൽ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു.

ഭാരതത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം. എല്ലാ കണ്ണുകളും ആകാശത്തേക്ക്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം 

FB postarchived link

എന്നാല്‍ 12 വര്‍ഷം പഴക്കമുള്ള ഈ ദൃശ്യങ്ങള്‍ക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.  

2013 ജൂലൈ 2 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ റഷ്യന്‍ റോക്കറ്റ് ‘പ്രോട്ടോണ്‍’ വിക്ഷേപണത്തിനിടെ തകര്‍ന്നു വീണു എന്നാണ് വാര്‍ത്ത. സംഭവം 2013 ജൂലൈ രണ്ടിനായിരുന്നു. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് രാത്രി 10:38 ന്  വിക്ഷേപിച്ച 17 നിലകളുള്ള ബൂസ്റ്റര്‍ ആളില്ലാ റഷ്യൻ പ്രോട്ടോൺ-എം റോക്കറ്റ് തകർച്ചയിൽ ഏകദേശം 200 മില്യൺ ഡോളർ വിലമതിക്കുന്ന മൂന്ന് ഓൺബോർഡ് നാവിഗേഷൻ ഉപഗ്രഹങ്ങൾ നശിച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റോസിയ-24 ടെലിവിഷനിൽ നിന്നുള്ള റോക്കറ്റ് ലിഫ്റ്റ്ഓഫിന് തൊട്ടുപിന്നാലെ ദിശ തെറ്റി, ആകാശത്ത് വെച്ച് വേർപിരിഞ്ഞ് നിലത്ത് പതിച്ചയുടനെ തീജ്വാലയിൽ പൊട്ടിത്തെറിക്കുന്നത് അപകടത്തിന്‍റെ വീഡിയോയിൽ  കാണാം. 

പ്രചരിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് പോസ്റ്റ് ചെയ്ത ഒരു യുട്യൂബ് ചാനല്‍ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. യുട്യൂബ് ചാനലില്‍ ദി ടെലിഗ്രാഫ് റോക്കറ്റ് തകര്‍ന്നു വീണതിനെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

റഷ്യയില്‍ 12 വര്‍ഷം മുമ്പുണ്ടായ റോക്കറ്റ് വിക്ഷേപണ ദൌത്യ പരാജയത്തിന്‍റെ ദൃശ്യങ്ങളാണ് പാകിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

റോക്കറ്റ് വിഷേപിച്ച ഉടനെതന്നെ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പഹല്‍ഗാമിന് ശേഷം പാകിസ്ഥാന്‍ സൈനിക നടപടികള്‍ക്ക് തയ്യാരെടുക്കുന്നതിന്‍റെ ഭാഗമായി ഉള്ളതല്ല. 2013 ല്‍ റഷ്യയില്‍ റോക്കറ്റ് വിക്ഷേപണത്തിനിടെ തകര്‍ന്നു വീണ ദൃശ്യങ്ങളാണിത്. പഹല്‍ഗാം ഭീകര അക്രമനവുമായോ പാകിസ്ഥാനുമായോ ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൈനിക നടപടികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ പാക് മിസൈല്‍ തകര്‍ന്നു വീഴുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *