
മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ് ദി ജോഷ്’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ വീഡിയോ പഴയതാണ്. എന്താണ് സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ബിജെപി ദേശിയ പ്രവക്തവായ നുപുര്‍ ശര്‍മ്മയെ കാണാം. കുറച്ച് വര്‍ഷം മുമ്പ് ഇറങ്ങിയ ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ഹിന്ദി സിനിമയുടെ ഡയലോഗ് ‘ഹൌസ് ദി ജോഷ്…’ ഇവര്‍ വിളിച്ച് പറയുന്നതായി നമുക്ക് കേള്‍ക്കാം.
വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“#ഇന്നത്തെ മാസ്സ് ഐറ്റം 👌👌
#നൂപൂര്‍ ശർമ്മക്ക് പിന്തുണയുമായി എത്തിയവരും ‘നൂപൂര്‍ ശർമ്മയും ഒറ്റ ഫ്രെയ്മിൽ 🥰🥰
#ജയ് ഹിന്ദ് ♥️🇮🇳
#Support_Nupur_Sharma💪”
എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നുപുര്‍ ശര്‍മ്മയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെ ഈ വീഡിയോ ലഭിച്ചു.
ജനുവരി 26 2019നാണ് ഈ ട്വീറ്റ് നുപുര്‍ ശര്‍മ്മ ചെയ്തത്. ഈ വീഡിയോയെ കുറിച്ച് നുപുര്‍ ശര്‍മ്മ പറയുന്നത്, “പഴയ കോളേജ് കൂട്ടുകാര്‍ക്കൊപ്പം ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് സ്റ്റൈലില്‍ റിപബ്ലിക് ദിനാഘോഷം.”
നിഗമനം
സമുഹ മാധ്യമങ്ങളില്‍ നുപുര്‍ ശര്‍മ്മയും പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ഹൌസ് ദി ജോഷ്… എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2019ലെതാണ്. ഈ വീഡിയോയ്ക്ക് ഈ അടുത്ത കാലത്ത് നുപുര്‍ ശര്‍മ്മ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…
Fact Check By: Mukundan KResult: Misleading
