
പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കനത്ത പുകയുയര്‍ത്തി വിമാനം തീ പിടിച്ച് കത്തിയമരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാകിസ്ഥാന്‍റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക് യുദ്ധവിമാനം അജ്ഞാതരാല്‍ തകര്‍ന്നു വീണ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പാകിസ്ഥാൻന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക്ക് യുദ്ധവിമാനം അജ്ഞാത കരങ്ങളാൽ തകർന്നുവീണു.”
എന്നാൽ പഴയ സംഭവമാണ് ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്താൻ ഉപയോഗിക്കുകയാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 ഏപ്രില്‍ 15 ന് ഒരു യുടൂബ് ചാനലില്‍ പങ്കുവച്ച ഇതേ ദൃശ്യങ്ങള്‍ ലഭിച്ചു. യന്ത്രത്തകരാറു മൂലം പാക്കിസ്ഥാനി മിറാഷ് ജെറ്റ് യുദ്ധവിമാനം തകര്‍ന്നുവീണു, പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതാണെന്നുമാണ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.
ഇന്ത്യ ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പാകിസ്ഥാൻ വ്യോമസേനയുടെ പരിശീലന വിമാനമായ മിറാഷ് വി റോസ് തകര്‍ന്നു വീണെന്നും ലാഹോറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് വെഹാരി ജില്ലയിലാണ് അപകടമെന്നുമാണ് നല്‍കിയിരിക്കുന്നത്.
ഇറാനി മാധ്യമമായ മെഹ്ര്‍ ന്യൂസ് അപകടത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
പഹല്‍ഗാം തീവ്രവാദ ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് നടന്ന വിമാന അപകടത്തിന്‍റെ ദൃശ്യങ്ങളാണിത്.
നിഗമനം
പാക് യുദ്ധ വിമാനം കത്തിയമരുന്ന ദൃശ്യങ്ങള്‍ പഹല്‍ഗാം തീവ്രവാദ ആക്രമണം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്. ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടിയുടെ ഭാഗമായി പാക് യുദ്ധ വിമാനം അജ്ഞാതന്‍ കത്തിച്ചു എന്ന വിവരണം പൂര്‍ണ്ണമായും തെറ്റാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പഹല്‍ഗാമിന് ശേഷം പാക് യുദ്ധവിമാനം അജ്ഞാതര്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍…
Fact Check By: Vasuki SResult: False
