
ബീഹാര്‍ അടക്കം രാജ്യത്ത് പലയിടത്തും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന്‍റെ ഇടയില്‍ ഒരു ആള്‍ പോളിംഗ് ബൂത്തില്‍ എല്ലാവര്‍ക്കും വേണ്ടി വോട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. പക്ഷെ ഈ സംഭവം കഴിഞ്ഞ കൊല്ലം ഹരിയാനയിലാണ് സംഭവിച്ചത്. നിലവില്‍ നടന്ന തെരഞ്ഞെടുപ്പുകളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു പോളിംഗ് ബൂത്ത് എജന്റ് വ്യാജമായി ഈ.വി.എം. മെഷീനില്‍ ചില സ്ത്രി വോട്ടര്‍മാര്‍ക്ക് വേണ്ടി വോട്ട് ചെയ്യുന്നതായി നമുക്ക് കാണാം. വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രികളുടെ മുന്നില്‍ പോയി ഇയാള്‍ ഇഷ്ടമുള്ള പാര്‍ട്ടിയുടെ ചിന്ഹത്തിന്‍റെ മുന്നിലുള്ള ബട്ടണ്‍ അമര്‍ത്തിയ ശേഷം തിരിച്ച് അയാളുടെ സ്ഥലത്തെയ്ക്ക് വരുന്നതായി കാണാം. വീഡിയോയോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യയിലെ വോട്ടെടുപ്പ്. എല്ലാവരുടെയും വോട്ടുകൾ ഒരാളാണ് ചെയ്യുന്നത് 😡”
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് തിരഞ്ഞു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ കൊല്ലം ഹരിയായിലാണ് ഈ സംഭവം നടന്നത് എന്ന് വ്യക്തമാക്കുന്ന പല വാര്‍ത്തകള്‍ ലഭിച്ചു. ഈ വീഡിയോ കഴിഞ്ഞ കൊല്ലം മെയ് മാസത്തില്‍ ഹരിയാനയിലെ പള്‍വലില്‍ അസാവതി ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവിച്ചത്. ഒരു പോളിംഗ് ബൂത്ത് എജന്‍റ വ്യാജമായി മറ്റുള്ളവരുടെ വോട്ട് കൊടുക്കുന്നു എന്ന് കാണിച്ച് പലോരും ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. താഴെ നല്‍കിയ ട്വീറ്റ് മെയ് 12, 2019ന് ചെയ്തതാണ്.
एक नेता को जिताने के लिए ये तरीका सही नहीं है! ! ये संविधान, कानून और नैतिकता के खिलाफ भी है! ! ! गाँव असावटी पलवल (हरियाणा) pic.twitter.com/m2euOOBkf2
— SHAHID KURESHI (@UqAsmTfpZGNwK0e) May 12, 2019
ഈ വീഡിയോ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ വലിയ തരത്തില്‍ പ്രചരിച്ചത്തിന് ശേഷം ഈ സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ഈ ബൂത്തില്‍ നടന്ന വോടിംഗ് അസാധുവാക്കി വിണ്ടും ബൂത്തില്‍ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. സംഭവം നടത്തിയ പോളിംഗ് എജന്‍റിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ജില്ലയിലെ റിട്ടേന്നിംഗ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. അതെ പോലെ പ്രിസൈടിംഗ് ഓഫീസറെ സസ്പണ്ട് ചെയ്തിരുന്നു. ബൂത്തിന്‍റെ ഉത്തരവാദിത്തമുള്ള മൈക്രോ ഒബ്സര്‍വറെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരെഞ്ഞെടുപ്പിന്‍റെ ചുമതലകളില്‍ നിന്ന് എന്നന്നേക്കും നിരോധിച്ചിരുന്നു.

ലേഖനം വായിക്കാന്‍-News Nation | Archived Link
നിഗമനം
ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന സംഭവം ഒരു കൊല്ലം പഴയതാണ്. സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ പോസ്റ്റില്‍ നല്‍കാത്തതിനാല്‍ തെറ്റിദ്ധാരണകളുണ്ടാകാനുള്ള സാധ്യതയുണ്ട്.

Title:FACT CHECK: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വീഡിയോ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: Missing Context
