
Image Credit: PTI
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജനങ്ങള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഒരു വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ 4 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയിലെ സംഭവം നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ കരിങ്കൊടി പിടിച്ച് ഒരു കന്വോയിനെ നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“*👆🏽ബ്രേക്കിംഗ് ന്യൂസ്*:-
*യുപി മുഖ്യമന്ത്രി യോഗിക്കെതിരെ തുറന്ന ആക്രമണം*
*ഒരു ടിവി ചാനലും ഇത് കാണിച്ചിട്ടില്ല* 👇🏽”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റില്‍ മാത്രമല്ല. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ന്യൂസ് ലൌന്‍ഡ്രിയുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു.
ഈ വീഡിയോ 6 ജൂലൈ 2017നാണ് ന്യൂസ് ലൌന്‍ഡ്രി യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ചെയ്ത ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ പ്രകാരം സംഭവം 7 ജൂണ്‍ 2017നാണ് നടന്നത്. മുഖ്യമന്ത്രി യോഗിയുടെ വാഹനം ലക്നൌ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ശിവാജി മഹാരാജിന്‍റെ ഓര്‍മ്മയില്‍ ‘ഹിന്ദ്‌വി സ്വാരാജ്’ ദിനത്തിന്‍റെ പരിപാടിയില്‍ പങ്ക് എടുക്കാന്‍ പോക്കുന്നതിനിടെയാണ് സമാജവാദി ഛാത്ര സഭയുടെ (സമാജവാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി ഘടകം) അംഗമായ ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. ഈ വിദ്യാര്‍ഥികളെ പിന്നിട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാര്‍ത്ത വായിക്കാന്‍- TOI | Archived Link
ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത പ്രകാരം ഈ പരിപാടിക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. പരിപാടിക്കുള്ള പണം കോളേജിന്‍റെ ഖജനാവില്‍ നിന്നാണ് ഇറാക്കുന്നത് എന്ന് അവര്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഈ സംഭവത്തിന്‍റെ ഒരു വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഒരു പഴയ സംഭവത്തിന്‍റെതാണ്. ഈ സംഭവം ഈയിടെ നടന്നതാണ് എന്ന മട്ടിലാണ് വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. യോഗി ആദിത്യനാഥിനെതിരെ സമാജവാദി ഛാത്ര സഭയുടെ പ്രവര്‍ത്തകര്‍ 2017ല്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോയാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Title:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനത്തിന്‍റെ മുന്നിലെ പ്രതിഷേധത്തിന്‍റെ വൈറല്‍ വീഡിയോ പഴയതാണ്…
Fact Check By: Mukundan KResult: Misleading



