പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍.

എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ നെഞ്ചത്താണ് ലീഡറുടെ മകൾ ആണിയടിച്ചതെന്ന് വികാരഭരിതനായി പൊട്ടിത്തെറിച്ച്.. എന്ന് എ.കെ.ആന്‍റണി പറഞ്ഞു.. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ എ.കെ.ആന്‍റണിയുടെ ചിത്രം സഹിതം അലി ആലങ്ങാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ  പോസ്റ്റിന് ഇതുവരെ 2,600ല്‍ അധികം റിയാക്ഷനുകളും 578ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എ.കെ.ആന്‍ണി ഇത്തരത്തിലൊരു പ്രതകരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ എ.കെ.ആന്‍റണി, പത്മജമ വേണുഗോപാല്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു പ്രതികരണം ആന്‍റണി നടത്തിയതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം എ.കെ.ആന്‍റണിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ്- ഇത്തരത്തിലൊരു പ്രതികരണവും നടത്തിയിട്ടില്ലാ. പത്മജ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് താന്‍ ആഭപ്രായപ്രകടനം നടത്തിയിട്ടില്ലായെന്നും തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണമാണിതെന്നും ആന്‍റണി പറഞ്ഞു.

നിഗമനം

എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False