
യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ മാധ്യമങ്ങളിലും സാമുഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ വീഡിയോയ്ക്ക് ഇപ്പോഴത്തെ റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി യാതൊരു ബന്ധമില്ല. വീഡിയോ പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാരച്യൂട്ടിൽ ആകാശത്തില്‍ നിന്ന് ഇറങ്ങുന്ന സൈനികരെ നമുക്ക് കാണാം. ജനം ടി.വിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം”
ഈ വീഡിയോ ടി.വി. 9 കന്നഡയും അവരുടെ യുട്യൂബ് ചാനലില്‍ ഇട്ടിട്ടുണ്ട്. ഇവരും പറയുന്നത് ഇത് യുക്രെയ്നില്‍ പറന്നിറങ്ങുന്ന റഷ്യന്‍ സൈനികരാണ്.

ശരിക്കും ഈ വീഡിയോ യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന്‍റെതാണോ അല്ലയോ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോ പല റഷ്യന്‍ വെബ്സൈറ്റില്‍ ഡിസംബര്‍ 2018 മുതല്‍ ഇന്‍റ൪നെറ്റില്‍ ലഭ്യമാണ്. 2019 മാര്‍ച്ചില്‍ ഒരു റഷ്യന്‍ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ നമുക്ക് താഴെ കാണാം.

വീഡിയോ റഷ്യയുടെ പാരാട്ട്രൂപ്പര്‍മാരുടെതാണ് എന്ന് വീഡിയോയുടെ ശീര്‍ഷകത്തില്‍ നിന്ന് മനസിലാവുന്നു. ഇതേ അടികുറിപ്പോടെ ഈ വീഡിയോ ഡിസംബര്‍ 2018ന് മറ്റൊരു വെബ്സൈറ്റും പ്രസിദ്ധികരിച്ചിട്ടുണ്ട്. വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

നിഗമനം
സാമുഹ മാധ്യമങ്ങളില്‍ “യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം” എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2018 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്ക് നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല.
Update 26/02/2022: ഈ ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് യുട്യൂബിലും ലഭിച്ചു. യുട്യൂബില്‍ ലഭിച്ച വീഡിയോ പ്രകാരം ഈ സംഭവം ഇന്നിയും പഴയതാണ്ന്ന് വ്യക്തമാകുന്നു. ദൃശ്യങ്ങള്‍ 2014ല്‍ റഷ്യയില്‍ നടന്ന ഒരു സൈന്യ അഭ്യാസത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:Russia-Ukraine Conflict | ‘യുക്രെയ്‌നിൽ പാരച്യൂട്ടിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോയാണ്…
Fact Check By: Mukundan KResult: False
